പരിയാരം ഭരണസമിതി തിരഞ്ഞെടുപ്പ് മെയ് 20ന്
ദില്ലി: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഭരണ സമിതി തിരഞ്ഞെടുപ്പ് മെയ് 20ന് നടക്കും.
ദില്ലിയില്‍ ചേര്‍ന്ന ഭരണ സമതി യോഗത്തിന് ശേഷം ഭരണ സമിതി ചെയര്‍മാന്‍ എം.വി രാഘവനാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്.
കേന്ദ്രവിദേശകാര്യസഹമന്ത്രി ഇ. അഹമ്മദിന്റെ വസതിയിലാണ് ഭരണ സമതിയോഗം ചേര്‍ന്നത്. മുഴുവന്‍ ക്വാറത്തിന് വേണ്ട പതിനൊന്നംഗങ്ങളും ഭരണസമിതിയോഗത്തില്‍ പങ്കെടുത്തിരുന്നു. മന്ത്രി അഹമ്മദിന് കേരളത്തിലെത്താന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ദില്ലിയില്‍ യോഗം ചേരാന്‍ സമിതി തീരുമാനിച്ചത്.
കാലവധി തീരുന്നതിന് 60 ദിവസം മുമ്പ് മാത്രമേ തിരഞ്ഞെടുപ്പ് സംബന്ധമായ തീരുമാനമെടുക്കാവൂയെന്ന് കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. കോടതി വിധിയ്ക്കെതിരെ നിയമപ്രശ്നം ഉന്നയിച്ച് ഭരണ സമിതി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കോടതിയുടെ ഏകാംഗ ഡിവിഷന്‍ ബഞ്ച് കേസ് റഫര്‍ ചെയ്യുകയും ചെയ്തു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിട്ടേണിംഗ് ഓഫീസറെ നിയമിയ്ക്കാനും രണ്ടാഴ്ചയ്ക്കുള്ളില്‍ തിരഞ്ഞെടുപ്പ് തീയതി തീരുമാനിയ്ക്കാനും ഏപ്രില്‍ രണ്ടിന് ഡിവിഷന്‍ ബഞ്ചിന്റെ വിധിയുണ്ടായിരുന്നു. . 494 അംഗങ്ങളും 500സൊസൈറ്റി അംഗങ്ങളുമാണ് മെഡിക്കല്‍ കോളജിനുള്ളത്.












Click it and Unblock the Notifications