യു. പിയില്‍ രണ്ടാംഘട്ടത്തിലും പോളിംഗ് ശതമാനം കുറഞ്ഞു
ദില്ലി: ഉത്തര്‍ പ്രദേശ് നിയസഭയിലേയ്ക്ക് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിലും പോളിംഗ് ശതമാനം കുറഞ്ഞു. 46 ശതമാനം പോളിംഗ് മാത്രമാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്.
ആദ്യഘട്ട വോട്ടെടുപ്പിലും പോളിംഗം 46.8 ശതമാനം മാത്രമായിരുന്നു. ഒരു കക്ഷിയ്ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിയ്ക്കില്ലെന്നും ബഹുജന്‍ സമാദ് പാര്‍ട്ടിയും സമാജ് വാദിപാര്‍ട്ടിയും ഒപ്പത്തിനൊപ്പമാണെന്നുമാണ് രണ്ടാംഘട്ടത്തിലെ എക്സിറ്റ് പോള്‍ പ്രവചനം. ആദ്യഘട്ട വോട്ടെടുപ്പില്‍ ബിഎസ്പി കുറച്ച് മുന്നിലാണെന്ന് കണ്ടിരുന്നു.
പടിഞ്ഞാറന്‍ യുപിയിലെ 58 നിയമസഭാ മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടന്നത്. ആകെയുള്ള 403 മണ്ഡലങ്ങളില്‍ 62 എണ്ണത്തിലേത് ആദ്യഘട്ടത്തില്‍ കഴിഞ്ഞിരുന്നു. മൂന്നാംഘട്ടത്തില്‍ 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രില്‍ 18നാണ് മൂന്നാംഘട്ടം.
വെള്ളിയാഴ്ചത്തെ പോളിംഗ് ഏറെക്കുറെ സമാധാനപരമായിരുന്നു. മുഖ്യമന്ത്രി കല്യാണ്‍ സിംഗിന്റെ മകന്‍ രാജ്വീര്‍ സിംഗ്, മരുമകള്‍ പ്രേമലതാ വര്‍മ, മുന്‍മന്ത്രി യാക്കൂബ് ഖുറൈഷി എന്നിവരാണ് രണ്ടാംഘട്ടത്തില്‍ജനവിധി തേടിയ പ്രമുഖര്‍.
രണ്ടാഘട്ട വോട്ടെടുപ്പില്‍ എന്‍ഡിടിവി നടത്തിയ എക്സിറ്റ് പോള്‍ കണക്കുകള്‍ പ്രകാരം 110 മതുല്‍ 120 സീറ്റുകള്‍വരെ എസ്പിയ്ക്കു ലഭിയ്ക്കും. ബിഎസ്പിയ്ക്ക് 115മുതല്‍ 125 വരെ ലഭിച്ചേയ്ക്കും. 95മുതല്‍ 105 വരെയാണ് ബിജെപിയ്ക്ക് ലഭിയ്ക്കാനിടയുള്ളത്. 35മുതല്‍ 45 വരെ സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയേയ്ക്കാവുന്നത്.
പോളിംഗ് ശതമാനം ഗണ്യമായി കുറയുന്നത് യുപിയില്‍ എല്ലാ കക്ഷികളെയും പ്രതിസന്ധിയിലാക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കര്‍ശന നിലപാടുകളാണ് പോളിംഗ് കുറയാന്‍ കാരണമെന്നാണ് രാഷ്ട്രീയ കക്ഷികള്‍ ആരോപിയ്ക്കുന്നത്.












Click it and Unblock the Notifications