കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട്ട് പൊലീസ് സ്റേഷനില്‍ സ്ഫോടനം

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര പൊലീസ് സ്റേഷനില്‍ സ്ഫോടനം. സ്റേഷന്റെ കാര്‍ ഷെഡ്ഡിലാണ് സ്ഫോടനം നടന്നത്. സംഭവത്തില്‍ കോണ്‍സ്റബിളിനും ഒരു കുട്ടിയ്ക്കും പരുക്കേറ്റിട്ടുണ്ട്.

കോണ്‍സ്റബിള്‍ രതീഷിനും സ്റേഷന് സമീപത്തെ വീട്ടില്‍ കളിച്ചുകൊണ്ടിരിയ്ക്കുകയായിരുന്ന കുട്ടിയ്ക്കുമാണ് പരുക്കേറ്റത്.

ശനിയാഴ്ച രാവിലെ 11.30തോടെയാണ് സ്ഫോടമുണ്ടായത്. കാര്‍ഷെഡ്ഡിനുള്ളിലുണ്ടായിരുന്ന പൊലീസ് ജീപ്പിനും മൂന്ന് മോട്ടോര്‍ ബൈക്കുകള്‍ക്കും കേട്പാടുകള്‍ പറ്റിയിട്ടുണ്ട്. ഷെഡ്ഡ് പൂര്‍ണ്ണമായും തകര്‍ന്നു. തൊട്ടടുത്തുള്ള മൂന്ന് വീടുകള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.

നാടന്‍ ബോംബ് പോലുള്ള സ്ഫോടകവസ്തുക്കളെന്തെങ്കിലുമായിരിക്കും സ്ഫോടനകാരണമെന്നാണ് പ്രാഥമിക നിഗമനം. കാര്‍ഷെഡിന്റെ പിന്‍വശത്തുകൂടിയുള്ള പൊതുവഴിയില്‍ നിന്നും ആരോ സ്ഫോടകവസ്തു എറിഞ്ഞതാകാമെന്നാണ് സൂചന. ജില്ലാ പൊലീസ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X