അന്ധര്‍ക്കും ഇനി ഗീത വായിക്കാം
തിരുവനന്തപുരം : കാഴ്ചയില്ലാത്തവര്‍ക്കും ഇനി ഭഗവദ് ഗീത വായിക്കാം. ബ്രെയിലി ലിപിയിലുളള ഗീത ശനിയാഴ്ച പുറത്തിറങ്ങുകയാണ്. അന്ധര്‍ക്ക് വായിക്കുന്നതിനായി തയ്യാറാക്കിയ ലിപിയാണ് ബ്രെയിലി ലിപി.
അസോസിയേഷന്‍ ഓഫ് ബ്ലൈന്‍ഡ് ആന്റ് സോഫ്റ്റ്വെയര്‍ എക്സ്പെര്‍ട്ട്സ് എന്ന സംഘടനയുടെ സഹായത്തോടെ സ്കൂള്‍ ഓഫ് ഭഗവദ്ഗീതയാണ് ബ്രെയിലി ലിപിയില്‍ ഗീത തയ്യാറാക്കിയത്. ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ എം പി വീരേന്ദ്രകുമാര്‍ ഇത് പ്രകാശനം ചെയ്യും.
അന്ധനായ ധൃതരാഷ്ട്രര്‍ക്ക് കുരുക്ഷേത്രയുദ്ധം സഞ്ജയന്‍ വിവരിച്ചു കൊടുക്കുന്ന തരത്തിലാണ് ഭഗവദ്ഗീത രചിച്ചിരിക്കുന്നത്. ഗീതയുടെ സന്ദേശവും മഹത്വവും കാഴ്ചയില്ലാത്തവര്‍ക്കും ലഭ്യമാകണമെന്നാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യമെന്ന് സ്കൂള്‍ ഓഫ് ഭഗവദ്ഗീത മേധാവി സ്വാമി സന്ദീപ ചൈതന്യ പറഞ്ഞു.
രണ്ടു വാല്യങ്ങളായി തയ്യാറാക്കിയ ഗീതയില്‍ എല്ലാ ശ്ലോകങ്ങളും ബ്രെയിലി ലിപിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.












Click it and Unblock the Notifications