Get Updates
Get notified of breaking news, exclusive insights, and must-see stories!

തെങ്ങില്‍ കയറൂ, സമ്മാനം നേടൂ...

തിരുവനന്തപുരം : ദേശീയ കേര മേളയോടനു ബന്ധിച്ച് കേര വികസന ബോര്‍ഡ് തെങ്ങില്‍ കയറ്റ മത്സരം സംഘടിപ്പിക്കുന്നു. കോക്കോഫെസ്റ് 2007 എന്ന് പേരിട്ടിരിക്കുന്ന മേള മേയ് 3 മുതല്‍ 7 വരെ തിരുവനന്തപുരത്താണ് നടക്കുന്നത്.

കേര ഉല്‍പന്നങ്ങളെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തുക എന്നതാണ് മേളയുടെ ലക്ഷ്യമെന്ന് കേര വികസന ബോര്‍ഡ് ചെയര്‍പേഴ്സണ്‍ മിനി മാത്യു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

രാജ്യത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുളള കേര കര്‍ഷകര്‍, വിവിധയിനം കേര ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാതാക്കള്‍, സംരംഭകര്‍, സാങ്കതിേക വിദഗ്ധര്‍ എന്നിവര്‍ മേളയില്‍ പങ്കെടുക്കും.

നാലു ദിവസം നീണ്ടു നില്‍ക്കുന്ന കേര ഉല്‍പ്പന്ന പ്രദര്‍ശനവും മേളയോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്. വിവിധയിനം കേര വിഭവങ്ങള്‍, ഗവേഷക സ്ഥാപനങ്ങള്‍, വിവിധയിനം യന്ത്രസാമഗ്രികള്‍ എന്നിവ പ്രദര്‍ശനത്തില്‍ അണിനിരക്കും.

തെങ്ങു കയറ്റ മത്സരം, കേര മേഖലയെ അടിസ്ഥാനമാക്കി ക്വിസ് മത്സരം, കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

മെയ് രണ്ടിനാണ് തെങ്ങു കയറ്റ മത്സരം. ഫൈനല്‍ മെയ് മൂന്നിനാണ്. പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ഏപ്രില്‍ 25നകം പേര് നല്‍കണമെന്ന് സംഘാടകര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+