കോഴിക്കോട്ട് മദ്യവില്‍പ്പനശാലയില്‍ തീപിടുത്തം
കോഴിക്കോട്: ചെറുവണ്ണൂരില്‍ മദ്യവില്പനശാലയില്‍ വന്‍ അിബാധ. ബീവറേജസ് കോര്‍പ്പറേഷന്റെ കീഴിലുള്ള മദ്യശാലയിലാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അിബാധയുണ്ടായത്.
പൊട്ടിത്തെറിയോടെയാണ് തീപിടുത്തമുണ്ടായതെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ആളപായം ഉണ്ടായിട്ടില്ല. തീപിടുത്തത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്തിയിട്ടില്ല. നാല് മാസത്തിനിടെ രണ്ടാമത്തെ തവണയാണ് ഇവിടെ അിബാധയുണ്ടാകുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കരുതപ്പെടുന്നു.
മീഞ്ചന്തയില്‍ നിന്നും അിശമനസേനയെത്തിയാണ് തീയണച്ചത്. രക്ഷാപ്രവര്‍ത്തനത്തിനിടെ കുപ്പികള്‍ പൊട്ടിത്തെറിച്ച് ചിലര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തീപിടുത്തത്തില്‍ 6ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. 700 കെയ്സ് മദ്യവും ബിയറുമാണ് തീപിടുത്തത്തില്‍ നശിച്ചത്.
കോഴിക്കോട് ജില്ലയില്‍ത്തന്നെ ഏറ്റവും കൂടുതല്‍ മദ്യവില്പന നടക്കുന്ന ഷോപ്പാണിത്. 2006 ഡിസംബറിലാണ് ഇതിന് മുമ്പ് ഇവിടെ തീപിടുത്തമുണ്ടായത്. നല്ലളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


Click it and Unblock the Notifications