Get Updates
Get notified of breaking news, exclusive insights, and must-see stories!

റിപ്പോര്‍ട്ടിലെ തിരുത്തല്‍ സ്വാഭാവികമെന്ന്

തിരുവനന്തപുരം : സിസ്റര്‍ അഭയയുടെ ലാബ് പരിശോധനാ റിപ്പോര്‍ട്ടില്‍ ചില തിരുത്തലുകള്‍ വരുത്തിയതായി ചീഫ് ലാബ് എക്സാമിനര്‍ ആര്‍. ഗീത. എന്നാല്‍ ഇത് ആരുടെയും ആവശ്യപ്രകാരമായിരുന്നില്ലെന്നും അവര്‍ അറിയിച്ചു.

തിരുവനന്തപുരം രാസ പരിശോധനാ ലബോറട്ടറിയുടെ ടോക്സിക്കോളജി വിഭാഗത്തിന്റെ ചുമതല അക്കാലത്ത് തനിക്കായിരുന്നെന്നും അവര്‍ പറഞ്ഞു.

സിസ്റര്‍ അഭയയുടെ ഗുഹ്യഭാഗ പരിശോധനാ റിപ്പോര്‍ട്ട് വിവാദമായതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ലാബ് എക്സാമിനറോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു.

പരിചയമില്ലാത്തവരാണ് അഭയയുടെ ദേഹത്തു നിന്നുളള സാമ്പിളുകള്‍ പരിശോധിച്ചതെന്നും അതിനാല്‍ വന്ന തെറ്റുകള്‍ തങ്ങള്‍ തിരുത്തിയെന്നുമാണ് ആര്‍ ഗീത പറയുന്നത്. കൂടുതല്‍ വിദഗ്ധ പരിശോധനയെത്തുടര്‍ന്ന് ഫലത്തില്‍ വ്യത്യാസം വന്നതായും അവര്‍ അവകാശപ്പെടുന്നു.

തന്റെ ഓഫീസിലെ ചിലര്‍ മനപ്പൂര്‍വം ഇത്തരം രേഖകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയാണെന്നും ഗീത വിശദീകരണത്തില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+