Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാര്‍ട്സിറ്റി: സര്‍ക്കാര്‍ നടപടികള്‍ക്ക് സിപിഎം അംഗീകാരം നല്‍കി

തിരുവനന്തപുരം: കൊച്ചിയിലെ നിര്‍ദ്ദിഷ്ട സ്മാര്‍ട് സിറ്റി പദ്ധതി തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ക്ക് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകാരം നല്‍കി.

സ്മാര്‍ട് സിറ്റി സ്ഥാപിയ്ക്കുന്നതിനുള്ള ഭൂമിയില്‍ ടീകോം സ്ഥിരാവകാശം ആവശ്യപ്പെട്ടപ്പോള്‍ 99 വര്‍ഷത്തേയ്ക്ക് പാട്ടത്തിന് നല്‍കിയാല്‍ മതിയെന്നായിരുന്നു സിപിഎം സെക്രട്ടേറിയറ്റ് നേരത്തേ സ്വീകരിച്ച നിലപാട്. ഇതിനെത്തുടര്‍ന്ന് സര്‍ക്കാറും ടീകോമും തമ്മില്‍ ധാരണയിലെത്താത്തതിനെത്തുടര്‍ന്ന് പദ്ധതി അനിശ്ചിതത്വത്തിലായിരുന്നു. ഒടുവില്‍ സിപിഎമ്മിന്റെയും സര്‍ക്കാറിന്റെയും നിലപാടനുസരിച്ച് കരാര്‍ ഉണ്ടാക്കാന്‍ ടീകോം വിട്ടുവീഴ്ച ചെയ്തത് സര്‍ക്കാറിന്റെ വിജയമാണെന്നാണ് സെക്രട്ടേറിയറ്റ് വിലയിരുത്തല്‍.

ഇനി തര്‍ക്കം അവശേഷിയ്ക്കുന്ന വിഷയങ്ങളില്‍ മുഖ്യമന്ത്രിയാണ് തീരുമാനമെടുക്കേണ്ടത്. തുടക്കത്തില്‍ സര്‍ക്കാറിനുള്ള 16 ശതമാനം ഓഹരി അഞ്ചുവര്‍ഷത്തിന് ശേഷം 26 ശതനമാനമായി ഉയര്‍ത്തുമ്പോള്‍ അതിന് പകരമായി അന്നത്തെ കമ്പോള വില നല്‍കണമെന്ന ടീകോ നിലപാടിനോട് യോജിക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം.

വെള്ളിയാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പങ്കെടുക്കാത്തതിനാല്‍ സ്മാര്‍ട് സിറ്റി സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയിട്ടില്ല. എന്നാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ടീകോമുമായി നടത്തിയ ചര്‍ച്ചകളുടെയും മറ്റ് നടപടികളുടെയും വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+