മാര്‍പാപ്പയുടെ ജന്മഗൃഹം സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും
മാര്‍പാപ്പയുടെ എണ്‍പതാം ജന്മദിനം പ്രമാണിച്ചാണ് തെക്കന്‍ ജര്‍മനിയില്‍ അദ്ദേഹം ജനിച്ച വീട് ഞായറാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്. 262 വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്.
തെക്കന്‍ ജര്‍മനിയിലെ മാര്‍ക്ടെല്‍ ആം ഇന്‍ എന്ന ചെറിയ നഗരത്തില്‍ 1927 ഏപ്രില്‍ 16നാണ് മാര്‍പാപ്പ ജനിച്ചത്.
മാര്‍പാപ്പയുടെ ജീവിത്തെ ദൃശ്യവല്‍ക്കരിയ്ക്കുന്ന പ്രദര്‍ശനവും ജന്മദിനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 2005 മുതല്‍ രണ്ടര ലക്ഷത്തോളം പേര്‍ മാര്‍പാപ്പയുടെ വീട് സന്ദര്‍ശിയ്ക്കാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications