കൊച്ചി മെട്രോറെയിലിന് 20 ശമതാനം തുക ഗ്രാന്റായി ലഭിയ്ക്കും
കൊച്ചി: കൊച്ചി മെട്രോ റെയിലിനു വേണ്ടി 20 ശതമാനം തുക നഗരവികസന മന്ത്രാലയം ഗ്രാന്റായി നല്‍കുമെന്ന് കേന്ദ്ര നഗര വികസന സെക്രട്ടറി എം. രാമചന്ദ്രന്‍ അറിയിച്ചു.
മെട്രോ റെയിലിനായി ദില്ലി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി, സാങ്കേതികവിദ്യയുടെ കൂടുതല്‍ സാധ്യതകള്‍ ആരായാന്‍, ആഗോളതാല്പര്യപത്രം ക്ഷണിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കൊച്ചി മെട്രോ റെയിലിന് 2000 കോടിയുടെ നിക്ഷേപം ആവശ്യമാണ്. ഇത്രയും ഭീമമായ തുക ആവശ്യമുള്ള പദ്ധതികള്‍ ഒരു പഠനറിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ചെയ്യാന്‍ കഴിയില്ല. പദ്ധതിയില്‍ പങ്കാളികളാവാന്‍ ആഗ്രഹിക്കുന്ന സ്വകാര്യ കമ്പനികളെ കൂടി ഉള്‍പ്പെടുത്തി സാങ്കേതികവിദ്യയുടെയും മറ്റും കാര്യത്തില്‍ ചര്‍ച്ചകള്‍ ആവശ്യമാണ് - എം. രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
മെട്രോ റെയില്‍ പദ്ധതി സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് ലോകത്ത് എവിടെയും ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനാവില്ല. മെട്രോ റെയില്‍ ലാഭകരമായി പ്രവര്‍ത്തിപ്പിക്കണമെങ്കില്‍, അനുബന്ധ പദ്ധതികള്‍ ആവശ്യമായി വരും.
സ്റേഷനുകളില്‍ വാണിജ്യകേന്ദ്രങ്ങളും മറ്റും ഉണ്ടാക്കി മറ്റു സാമ്പത്തികസ്രോതസ്സുകള്‍ കണ്ടെത്തിയെങ്കില്‍ മാത്രമേ മെട്രോ റെയില്‍നിരക്ക് ജനങ്ങള്‍ക്ക് താങ്ങാവുന്നവിധത്തില്‍ ക്രമീകരിക്കാന്‍ കഴിയുകയുള്ളു. ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സംസ്ഥാന സര്‍ക്കാര്‍ സ്വകാര്യ കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിക്കേണ്ടത്. ഡിഎംആര്‍സിയുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിത്തന്നെ ഇതു ചെയ്യാനാവും - അദ്ദേഹം അഭിപ്രായപ്പെട്ടു.
കൊച്ചി, തിരുവനന്തപുരം നഗരങ്ങള്‍ക്കായി ആറു പദ്ധതികള്‍ നഗര നവീകരണ പദ്ധതിയില്‍ അംഗീകാരം നല്‍കിക്കഴിഞ്ഞതായി എം. രാമചന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ കുടിവെള്ളത്തിനായി 201.17 കോടിയും ഖരമാലിന്യ സംസ്കരണത്തിനായി 88.12 കോടിയും ഓവുചാല്‍ പദ്ധതിക്കായി 9.78 കോടിയും അഴുക്കുചാല്‍ പദ്ധതിക്കായി 78.41 കോടിയും അനുമതി ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കുടിവെള്ളപദ്ധതിക്കായി 87.16 കേടിയും അഴുക്കുചാല്‍പദ്ധതിക്ക് 215.41 കോടിയുമാണ് ചെലവഴിക്കുക.
കേരളത്തിന് മൊത്തം 680.05 കോടിയുടെ പദ്ധതിക്കാണ് അനുമതി കിട്ടിയിരിക്കുന്നത്. ഇതില്‍ 430.39 കോടി കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റായിരിക്കും. ചെറുകിട-ഇടത്തരം നഗരങ്ങളുടെ പദ്ധതിയില്‍ കേരളത്തില്‍ നിന്നുള്ള 10 പദ്ധതികള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. 316.84 കോടിയുടെ മൊത്തം പദ്ധതിയില്‍ 253.47 കോടി കേന്ദ്രസര്‍ക്കാരിന്റെ ഗ്രാന്റായിരിക്കും - അദ്ദേഹം വിശദീകരിച്ചു.
ജവാഹര്‍ലാല്‍ നെഹ്റു നഗര നവീകരണ പദ്ധതി നടപ്പാക്കുന്ന നഗരങ്ങളിലെ സെക്രട്ടറിമാര്‍ക്കായ നടത്തിയ ശില്‍പശാലയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്.












Click it and Unblock the Notifications