Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് സ്റേഷനിലെ സ്ഫോടനം: ഐജി അന്വേഷിയ്ക്കും

കോഴിക്കോട്: പേരാമ്പ്ര പൊലീസ് സ്റേഷനില്‍ ശനിയാഴ്ചയുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് കണ്ണൂര്‍ ഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

സ്ഫോടനമുണ്ടായതിനെത്തുടര്‍ന്ന് മന്ത്രി ശനിയാഴ്ച പേരാമ്പ്ര സ്റേഷനില്‍ സന്ദര്‍ശനം നടത്തി. സ്ഫോടനം ഉണ്ടായ ഉടന്‍തന്നെ വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രാഥമികാന്വേഷണം നടത്തിയിട്ടുണ്ട്.

2002ല്‍ കുഴിച്ചിട്ട ബോബുകളില്‍ ഒന്നാവാം പൊട്ടിയതെന്നതാണ് പ്രാഥമികാന്വേഷണത്തിലെ നിഗമനം. എങ്ങനെയാണ് സ്ഫോടനമുണ്ടായതെന്ന് വ്യക്തമാകുന്ന തരത്തിലുള്ള വിശദമായ അന്വേഷണമായിരിയ്ക്കും ഇനി നടക്കുക.

പിടിച്ചെടുക്കുന്ന ബോംബുകളും മറ്റ് സ്ഫോടക വസ്തുക്കളും നിര്‍വ്വീര്യമാക്കി സ്റേഷന്‍ പരിസരത്ത് തന്നെ കുഴിച്ചിടുന്ന രീതി ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് മന്ത്രി അറിയിച്ചു.

പേരാമ്പ്രയില്‍ നിര്‍വ്വീര്യമാക്കിയ ബോംബുകള്‍ കുഴിച്ചുമൂടിയപ്പോള്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നതിനെപ്പറ്റിയും അന്വേഷിയ്ക്കും. സ്ഫോടനത്തില്‍ നാശനഷ്ടമുണ്ടായ വീടുകളിലെ നഷ്ടം കണക്കാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയശേഷം നഷ്ടപരിഹാരം നല്‍കുന്നതിനെക്കുറിച്ച് ആലോചിയ്ക്കും- മന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+