മിഠായിത്തെരുവ്: ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് 18ന് സമര്‍പ്പിയ്ക്കും
കോഴിക്കോട്: മിഠായിത്തെരുവിലെ തീപിടുത്തത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ ക്രൈംബ്രാഞ്ച് ഏപ്രില്‍ 18ന് ബുധനാഴ്ച ഹൈക്കോടതിയില്‍ സമര്‍പ്പിയ്ക്കും.
തീപ്പിടുത്തമുണ്ടായ കേരള സ്റേഷനറി മാര്‍ട്ട് ഉടമ കെ.പി ജഗദീഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. 20വരെ ജഗദീഷിനെ അറസ്റ് ചെയ്യുന്നത് തടഞ്ഞ ഹൈക്കോടതി കേസന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ചിനോട് അന്വേഷണറിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതുപ്രകാരമാണ് 18ന് റിപ്പോര്‍ട്ട് നല്‍കുന്നതെന്ന് ക്രൈം ബ്രാഞ്ച് എസ്പിടിപി മോഹന്‍ദാസ് അറിയിച്ചു. മിഠായിത്തെരുവിലെ പരിശോധന പൂര്‍ത്തിയാക്കി ദില്ലിയ്ക്ക് മടങ്ങിയ കേന്ദ്ര ഫോറന്‍സിക് ലബോറട്ടറിയിലെ സംഘം ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഡിജിപിയ്ക്ക് കൈമാറും.












Click it and Unblock the Notifications