കേരളപൊലീസിന്റെ 50ാം വാര്‍ഷികം: ചലച്ചിത്രമേള 18മുതല്‍
തിരുവനന്തപുരം: കേരള പൊലീസിന്റെ അമ്പതാംവാര്‍ഷികത്തിന്റെ ഭാഗമായി പൊലീസ് കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുള്ള ചലച്ചിത്രമേള സംഘടിപ്പിയ്ക്കുന്നു.
ചലച്ചിത്രമേള 18മുതല്‍ 21വരെ വിവിധ തിയറ്ററുകളില്‍ നടക്കും. 18ന് രമ്യ തിയേറ്ററില്‍ ഹിന്ദി സിനിമാ സംവിധായകന്‍ ഗോവിന്ദ് നിഹലാനി മേള ഉദ്ഘാടനം ചെയ്യും. ദേവ് ആണ് ഉദ്ഘാടന ചിത്രം.
റിസിഡന്റ്സ് അസോസിയേഷന്‍ മുഖേനയാണ് മേളയ്ക്കുള്ള പാസുകള്‍ വിതരണം ചെയ്യുന്നത്. പ്രദര്‍ശനം സൗജന്യമായതിനാല്‍ പാസില്ലാത്തവര്‍ക്കും പ്രവേശനമുണ്ടെന്ന് ഐജി ഋഷിരാജ് സിംഗ് അറിയിച്ചു.
അമ്പതാംവാര്‍ഷികത്തിന്റെ ഭാഗമായി കേരള പൊലീസ് ജീവന്‍രക്ഷിച്ച 35പേരുടെ സമ്മേളനവും നടക്കും. ഇവരെ രക്ഷിയ്ക്കുന്നതില്‍ പങ്കുവഹിച്ച പൊലീസുകാരും ചലച്ചിത്രതാരങ്ങളായ പൊലീസ് ഓഫീസര്‍മാരും പരിപാടിയില്‍ പങ്കെടുക്കും. 21ന് രാവിവെ 9.30ന് ചന്ദ്രശേഖരന്‍ നായര്‍ സ്റേഡിയത്തിലാണ് പരിപാടി.












Click it and Unblock the Notifications