മമ്മൂട്ടി സ്മാര്ട്ടായപ്പോള് സിറ്റി ഓക്കെ...
തിരുവനന്തപുരം : കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി യാഥാര്‍ത്ഥ്യമാകുമ്പോള്‍ അതിനു പിന്നില്‍ സൂപ്പര്‍ സ്റാര്‍ മമ്മൂട്ടിയുടെ പ്രയത്നവുമുണ്ടെന്നറിയുക.
ഇക്കഴിഞ്ഞയാഴ്ച ദുബായിയിലെത്തിയ മമ്മൂട്ടി ദുബായ് ഇന്റര്‍നെറ്റ് അധികൃതരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ഭൂമി സംബന്ധമായ പിടിവാശി ഉപേക്ഷിച്ച് ഇന്റര്‍നെറ്റ് സിറ്റി യാഥാര്‍ത്ഥ്യമാക്കാന്‍ ടീകോം വരുമ്പോള്‍ അത് മമ്മൂട്ടിയുടെ കൂടി വിജയമാകുന്നു.
ഇതു സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്ന് മമ്മൂട്ടി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങള്‍ വരേണ്ടതിന്റെ ആവശ്യകത ബോധ്യമുളള പൗരന് എന്ന നിലയിലാണ് താന്‍ ഇതില്‍ ഇടപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ എം എ യൂസുഫ് അലിയും സ്മാര്‍ട്ട് സിറ്റിയ്ക്കു വേണ്ടി ടീകോമുമായി സംസാരിച്ചിരുന്നു. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
/തമഭള>