Get Updates
Get notified of breaking news, exclusive insights, and must-see stories!

തെന്മലയില്‍ ഇനി സാഹസിക വിനോദങ്ങള്‍

തിരുവനന്തപുരം : പരിസ്ഥിതി വിനോദസഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇതുവരെ മലകയറ്റവും നദീയാത്രയുമൊക്കെയായി ഒതുങ്ങി നിന്ന പരിസ്ഥിതി വിനോദ സഞ്ചാരമേഖല ഇനി മുതല്‍ കൂടുതല്‍ സാഹസികമാകുന്നു.

ഇക്കോ ടൂറിസം ഡയറക്ടറേറ്റും നാഷണല്‍ അഡ്വെഞ്ചര്‍ ഫൗണ്ടേഷനും കൈകോര്‍ത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയാണ്. ലോക നിലവാരമുളള സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കാനാണ് തീരുമാനം.

കൊല്ലം ജില്ലയിലെ തെന്മല ഇക്കോ ടൂറിസം മേഖലയാണ് ഇതിനു വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നത്. അഡ്വെഞ്ചര്‍ ഫൗണ്ടേഷന്റെ ഉന്നത സംഘം തെന്മലയില്‍ നടത്തിയ സാധ്യതാ പഠനത്തിന്റെ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം ടൂറിസം വകുപ്പിന് നല്‍കും.

പ്രകൃതി ദുരന്തങ്ങളും മറ്റും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ നേരിടുന്നതിന് യുവാക്കളെ പ്രാപ്തമാക്കാന്‍ പരിശീലനം നല്‍കുക എന്ന ചുമതലയാണ് നാഷണല്‍ അഡ്വെഞ്ചര്‍ ഫൗണ്ടേഷന്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.

മല കയറ്റവും ട്രെക്കിംഗുമാണ് ഇപ്പോള്‍ തെന്മല ഇക്കോ ടൂറിസം പ്രോജക്ടില്‍ ഉളളത്. ഇതില്‍ വലിയ സാഹസികതയൊന്നുമില്ലെന്ന് അധികാരികള്‍ തന്നെ സമ്മതിക്കുന്നുണ്ട്.

ഈ പരാതി പരിഹരിക്കുന്നതിന് ഫ്ലയിംഗ് ഫോക്സ് എന്നൊരു സാഹസിക കേന്ദ്രം ഒരാഴ്ചയ്ക്കു മുമ്പ് ഇവിടെ ആരംഭിച്ചിരുന്നു. സുതാര്യമായ ഒരു ബലൂണിനുളളില്‍ നടക്കുന്നതു പോലുളള അനുഭവമാണ് ഈ സാഹസിക കേന്ദ്രം സഞ്ചാരികള്‍ക്ക് നല്‍കുന്നത്.

ഗോവന്‍ ബനാന, സ്കൈ വാക്ക്, എയര്‍ സ്വിംഗ് എന്നിവയാണ് ഇക്കോ ടൂറിസം ഡയറക്ടറേറ്റ് തെന്മലയില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന മറ്റു സാഹസിക വിനോദങ്ങള്‍. .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+