റേഡിയോ പരസ്യമേഖലയിലും ഗൂഗിള്‍
സാന്‍ഫ്രാന്‍സിസ്കോ : പ്രമുഖ ഓണ്‍ലൈന്‍ പരസ്യക്കമ്പനിയായ ഡബിള്‍ക്ലിക്ക് സ്വന്തമാക്കിയതിന് പിന്നാലെ റേഡിയോ പരസ്യമേഖലയിലും ഗൂഗിള്‍ ചുവടുറപ്പിക്കുന്നു.
അമേരിക്കയിലെ ഏറ്റവും വലിയ റേഡിയോ സ്റേഷന്‍ ഉടമയായ ക്ലിയര്‍ ചാനല്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍കോര്‍പറേഷനുമായി കരാറില്‍ ഏര്‍പ്പെടുകയാണ് ഗൂഗിള്‍.
ഗൂഗിളിന്റെ ഓണ്‍ലൈന്‍ പരസ്യ ഉപഭോക്താക്കള്‍ക്ക് ഇതോടെ 675 റേഡിയോ സ്റേഷനുകളില്‍ തങ്ങളുടെ പരസ്യം നല്‍കാനുളള അവസരം കൈവരും.
കരാറിന്റെ സാമ്പത്തിക വശങ്ങള്‍ ഇരുകൂട്ടരും വെളിപ്പെടുത്തിയിട്ടില്ല.
ഓണ്‍ലൈന്‍ പരസ്യങ്ങളെ മറ്റു മാധ്യമങ്ങളുമായി സംയോജിപ്പിക്കാനുളള ഗൂഗിളിന്റെ ശ്രമങ്ങള്‍ ഇതോടെ പുതിയ ഘട്ടത്തിലേയ്ക്ക് കടക്കുകയാണ്.
ഇന്റര്‍നെറ്റിലെ ടെക്സ്റ് പരസ്യങ്ങള്‍ വഴിയാണ് ഗൂഗിള്‍ തങ്ങളുടെ വരുമാനത്തിന്റെ ഗണ്യമായ പങ്കും നേടുന്നത്. കഴിഞ്ഞ വര്‍ഷം ഈ വഴി കമ്പനി നേടിയത് 10.6 ബില്യണ്‍ യുഎസ് ഡോളറാണ്. (ഏകദേശം 47,000 കോടി രൂപ).
ഈ വരുമാനത്തിനു പുറമെയാണ് അച്ചടി, ദൃശ്യ, റേഡിയോ മാധ്യമങ്ങളിലേയ്ക്കും സെര്‍ച്ച് എഞ്ചിന്‍ ഭീമന്‍ കടക്കുന്നത്.
അച്ചടി പരസ്യങ്ങളിലേയ്ക്ക് കടന്നതിന്റെ ആദ്യപടിയായി അമേരിക്കയിലെ 100 പരസ്യദാതാക്കളെ രാജ്യത്തെ 70 പ്രമുഖ പത്രങ്ങളുമായി ഗൂഗിള്‍ ബന്ധിപ്പിച്ചു. കഴിഞ്ഞ നവംബറിലായിരുന്നു ഇത്.
ഡിസംബറിലാണ് ഗൂഗിള്‍ റേഡിയോ പരസ്യങ്ങളിലേയ്ക്ക് തിരിഞ്ഞത്












Click it and Unblock the Notifications