കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി പ്രശ്നം: തമിഴ്നാട് പുന:പരിശോധനാ ഹര്‍ജി നല്‍കും

  • By Staff
Google Oneindia Malayalam News

ചെന്നൈ: കാവേരി നദീജലത്തര്‍ക്കവുമായി ബന്ധപ്പെട്ട് വീണ്ടും ട്രിബ്യൂണലിനെ സമീപിയ്ക്കാന്‍ തമിഴ്നാട് തീരുമാനിച്ചു.

ഞായറാഴ്ച മുഖ്യമന്ത്രി എം. കരുണാനിധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വ്വകക്ഷിയോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ട്രിബ്യൂണലിന്റെ വിധിയില്‍ വ്യക്തതവേണമെന്ന ആവശ്യമാണ് തമിഴ്നാട് പുന:പരിശോധനാ ഹര്‍ജിയില്‍ ഉന്നയിയ്ക്കുക.

ഹര്‍ജിയില്‍ ട്രിബ്യുണല്‍ അനുകൂല തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ സുപ്രിം കോടതിയെ സമീപിയ്ക്കാനും സര്‍വ്വകക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്. 23കക്ഷികളുടെ പ്രതിനിധികല്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.

തമിഴ്നാടിന് 4,19,000 ദശലക്ഷം ഘനയടി , കര്‍ണാടകത്തിന് 2,70,00, കേരളത്തിന് 30,000, പുതുച്ചേരിയ്ക്ക് 7000 ദശലക്ഷം ഘനയടി എന്നിങ്ങനെയാണ് ഫിബ്രവരി അഞ്ചിന് കാവേരി ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധിയില്‍ സംസ്ഥാനങ്ങള്‍ക്ക് വെള്ളം അനുവദിച്ചിട്ടുള്ളത്.

തമിഴ്നാടിന് 205 സഹസ്രദശലക്ഷം ഘനയടി വെള്ളം കര്‍ണാടക വിട്ടുകൊടുക്കണമെന്നായിരുന്നു 1991ല്‍ ട്രിബ്യൂണലിന്റെ ഇടക്കാല വിധി. ഈ വിധി പുനസ്ഥാപിയ്ക്കണമെന്നാണ് തമിഴ്നാടിന്റെ ഇപ്പോഴത്തെ ആവശ്യം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X