Get Updates
Get notified of breaking news, exclusive insights, and must-see stories!

ചുംബനപ്പൂകൊണ്ടു മൂടി...

ദില്ലി : സോദാഹരണ പ്രഭാഷണം എന്നാല്‍ ഇങ്ങനെ വേണം. ഹോളിവുഡ് താരം റിച്ചാര്‍ഡ് ഗ്രീയാണ് സോദാഹരണ പ്രഭാഷണത്തിന്റെ ചരിത്രത്തില്‍ ഒരു ചുംബന രംഗം അഭിനയിച്ചു ചേര്‍ത്തത്.

സംഭവം ഇങ്ങനെ. ട്രക്കേഴ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ദില്ലിയില്‍ സംഘടിപ്പിച്ച എയിഡ്സ് ബോധവല്‍ക്കരണ പരിപാടിയായ സീന കാന്‍ കി എന്ന ഷോയാണ് രംഗം.

ബിഗ് ബ്രദര്‍ റിയാലിറ്റി ഷോ വഴി ലോകപ്രസിദ്ധി നേടിയ ബോളിവുഡ് താരം ശില്‍പ ഷെട്ടി എയിഡ്സ് വരുത്തിവയ്ക്കുന്ന മാരക വിപത്തിനെക്കുറിച്ച് പ്രസംഗിക്കുന്നു.

ഇന്ത്യയുടെ പാരമ്പര്യവും സംസ്കാരവും ഊന്നിപ്പറയാനും ശില്‍പ മറന്നില്ല.

തുടര്‍ന്ന് ഹോളിവുഡ് താരവും എയിഡ്സിനെതിരെ പൊരുതുന്ന സാമൂഹ്യപ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ഗ്രീയുടെ ഉളഴം.

ചുംബിച്ചാല്‍ എയിഡ്സ് പകരില്ലെന്ന് പറഞ്ഞ ഗ്രീ ശില്‍പയുടെ കൈകളിലാണ് ആദ്യം ഉമ്മവച്ചത്.

പിന്നീടത് കവിളിലായി. പൊതുവേദിയില്‍ വച്ച് ശില്‍പയെ ആഞ്ഞു പുണര്‍ന്ന റിച്ചാര്‍ഡ് ബോളിവുഡ് സുന്ദരിയെ ചുംബനങ്ങള്‍ കൊണ്ടു മൂടി.

അപ്രതീക്ഷിത പ്രകടനത്തില്‍ ആദ്യം അമ്പരന്നു പോയ ശില്‍പ ഏതായാലും രാഖി സാവന്തിനെ അനുകരിക്കാനൊന്നും മുതിര്‍ന്നില്ല.

കിട്ടിയ സമ്മാനം സന്തോഷത്തോടെ ഏറ്റുവാങ്ങിയ ശില്‍പ പരിപാടി തീരുന്നതു വരെ ചടങ്ങിനോട് സഹകരിക്കുകയും ചെയ്തു

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ബോളിവുഡിലെ ഐറ്റം ഗേള്‍ രാഖി സാവന്തിനെ ഗായകന്‍ ദേലര്‍ മെഹന്തിയുടെ അനുജന്‍ മീക പരസ്യമായി ചുണ്ടില്‍ ചുംബിച്ച് വിവാദമുണ്ടാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+