മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡിന് പുതിയ ചാനല്‍ - വി
കൊച്ചി: മലയാളം ടെലിവിഷന്‍ചാനലായ കൈരളി ടിവിയുടെ ഉടമസ്ഥരായ മലയാളം കമ്യൂണിക്കേഷന്‍സ് ലിമിറ്റഡ് പുതിയ ചാനല്‍ തുടങ്ങി. വി എന്നാണ് യുവജനങ്ങളെ മുന്‍നിര്‍ത്തി തുടങ്ങിയ ചാനലിന്റെ പേര്.
24മണിക്കൂറും പരിപാടികളുള്ള ചാനല്‍ വിഷുദിനത്തിലാണ് സംപ്രേഷണം ആരംഭിച്ചത്. കേരളത്തിലെ യുവജനതയ്ക്ക് അവരുടെ കഴിവുകളും അഭിരുചികളും അവതരിപ്പിയ്ക്കാനും കണ്ടെത്താനുമുള്ള ഒരു പുതിയ വേദിയെന്ന ലക്ഷ്യത്തോടെയാണ് ചാനല്‍ ആരംഭിച്ചിരിക്കുന്നത്.
വിനോദവും വിജ്ഞാനവും ഉള്‍ക്കൊള്ളിച്ചുകൊണ്ട് തീര്‍ത്തും വ്യത്യസ്തമായ പരിപാടികളായിരിക്കും വി യില്‍ സംപ്രേഷണം ചെയ്യുകയെന്ന് മലയാളം കമ്യൂണിക്കേഷന്‍ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.
ലൈഫ്സ്റൈല്‍, ഫാഷന്‍, സിനിമ, സംസ്കാരം, സ്പോര്‍ട്സ് തുടങ്ങി യുവജനതയ്ക്ക് താല്പര്യമുള്ള എല്ലാമേഖലകള്‍ക്കും പുതിയ ചാനലില്‍ പ്രാധാന്യം നല്‍കുന്നുണ്ട്. കൈരളിയ്ക്കും , വാര്‍ത്താ ചാനലായ പീപ്പിളിനും ശേഷം മലയാളം കമ്യൂണിക്കേഷന്‍ ലിമിറ്റിഡ് തുടങ്ങുന്ന മൂന്നാമത്തെ ചാനലാണ് വി.












Click it and Unblock the Notifications