കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസിനുവേണ്ടി ദേവസ്വം മന്ത്രിയുടെ കത്ത്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഗായകന്‍ യേശുദാസിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിയ്ക്കണമെന്നാവശ്യപ്പെട്ട് ദേവസ്വം മന്ത്രി ജി. സുധാകരന്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന് കത്തയച്ചു.

യേശുദാസിനെ ആദരിയ്ക്കുന്നതിനും സംഗീത കച്ചേരി നടത്തുന്നതിനുമായി ഈ വര്‍ഷം തന്നെ ഒരു ദിവസം കണ്ടെത്തി അറിയിയ്ക്കണമെന്നും കത്തില്‍ നിര്‍ദ്ദേശമുണ്ട്. തിങ്കളാഴ്ച രാവിലെയാണ് ദേവസ്വം ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന് മന്ത്രി ഫാക്സ് സന്ദേശം അയച്ചത്.

സംഗീതത്തിന് ജാതിയോ മതമോ ഇല്ലെന്നും വിശ്വാസികള്‍ക്ക് സംഗീതം ഒരു ദൈവിക സിദ്ധിമാത്രമാണെന്നും മന്ത്രി വിശദീകരിച്ചു. ഏറെക്കാലം മുമ്പ് യേശുദാസിന് ക്ഷേത്രത്തില്‍ കച്ചേരി നടത്തുന്നതില്‍ അനുവാദം നല്‍കാത്തതില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഗുരു ചെമ്പൈ വൈദ്യ നാഥ ഭാഗവതര്‍ അദ്ദേഹത്തെയും കൂട്ടി ക്ഷേത്രത്തിന് പുറത്തിരുന്ന് കച്ചേരി നടത്തിയകാര്യവും മന്ത്രി കത്തില്‍ ഓര്‍മ്മിപ്പിച്ചിട്ടുണ്ട്.

ക്ഷേത്രം മേല്‍ശാന്തി, തന്ത്രി, മറ്റ് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ എന്നിവരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കണമെന്നാണ് കത്തിലെ നിര്‍ദ്ദേശം. യേശുദാസിനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിയ്ക്കുന്ന കാര്യം അടുത്ത ഭരണസമിതിയോഗത്തില്‍ ചര്‍ച്ചചെയ്യുമെന്ന് ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X