പുതിയ 16 താലൂക്കുകള്‍ രൂപീകരിക്കും: വി.എസ്
ആലപ്പുഴ: സംസ്ഥാനത്ത് പുതിയ 16 താലൂക്കുകള്‍ കൂടി രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു.
പുതിയ താലൂക്കുകള്‍ രൂപീകരിക്കുന്നതിനെ കുറിച്ചുള്ള നിര്‍ദ്ദേശം കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ടുവച്ചതാണ്. എന്നാല്‍, പിന്നീട് വന്ന യു ഡി എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയൊന്നും എടുത്തില്ല. പുതിയ താലൂക്കുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ രൂപീകരിക്കുമെന്നും അച്യുതാനന്ദന്‍ പറഞ്ഞു. കായംകുളത്ത് നടന്ന ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.












Click it and Unblock the Notifications