Get Updates
Get notified of breaking news, exclusive insights, and must-see stories!

പാസ്പോര്‍ട്ട് നല്‍കുന്നതില്‍ വര്‍ദ്ധനവ്

തിരുവനന്തപുരം: 2007 ആദ്യപാദത്തില്‍ തിരുവനന്തപുരത്തെ പാസ്പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്പോര്‍ട്ട് അപേക്ഷകളില്‍ തീര്‍പ്പ് കല്പിക്കുന്നതില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 117 ശതമാനം വര്‍ദ്ധനവുണ്ടായതായി പാസ്പോര്‍ട്ട് ഓഫീസര്‍ ബാലചന്ദ്രന്‍ നായര്‍ അറിയിച്ചു.

എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമില്ലെന്ന ഇളവ് കൊണ്ടുവന്നതിനാലാണ് പാസ്പോര്‍ട്ട് അപേക്ഷകളില്‍ തീര്‍പ്പ് കല്പിക്കുന്നത് വേഗത്തിലായത്. 13,063 പാസ്പോര്‍ട്ട് അപേക്ഷകളിലാണ് 2007 ആദ്യപാദത്തില്‍ തീര്‍പ്പുണ്ടായത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 5788 ആയിരുന്നു.

അനുവദിച്ച പാസ്പോര്‍ട്ടുകളുടെ എണ്ണത്തിലും 12.2 ശതമാനം വര്‍ദ്ധനവുണ്ടായി. 2007 ആദ്യപാദത്തില്‍ 35,447 പാസ്പോര്‍ട്ടുകളാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 31,572 ആയിരുന്നു.

തലസ്ഥാനത്ത് അപേക്ഷ നല്‍കി 35 ദിവസത്തിനുള്ളില്‍ പാസ്പോര്‍ട്ട് അനുവദിക്കുന്നുണ്ടെന്നും പാസ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+