തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് സിഗരറ്റ് വില്‍പനയില്ല
തിരുവനന്തപുരം: മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ സിഗരറ്റ് വില്പന നടത്തില്ലെന്ന് വ്യാപാരികള്‍.
വര്‍ദ്ധിപ്പിച്ച 12 ശതമാനം നികുതി സിഗരറ്റ് കമ്പനിക്കാര്‍ തന്നെ അടയ്ക്കണമെന്നാണ് വ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ബജറ്റിലാണ് പുകയില ഉല്‍പ്പന്നങ്ങളെ വാറ്റിന്റെ പരിധിയില്‍ കൊണ്ടു വന്നത്. നികുതി എടുത്തുകളയാന്‍ ആലോചനയില്ലെന്ന് ധനമന്ത്രി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് സിഗരറ്റ് വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications