ജപ്പാനില്‍ ശക്തമായ ഭൂചനലം, 11 പേര്‍ക്ക് പരുക്കേറ്റു
തിങ്കളാഴ്ച രാവിലെയാണ് റിച്ചര്‍സ്കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. ടോക്യോവില്‍ നിന്നും 320 കിലോമീറ്റര്‍ അകലെ കടലിനടിയിലാണ് ചനലത്തിന്റെ പ്രഭവകേന്ദ്രം.
ചലനം നടന്ന ഉടന്‍ തന്നെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അഞ്ചുപേര്‍ക്കായിരുന്നു പരുക്കേറ്റത്. പിന്നീടാണ് 11 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്ന് ദുരന്തനിവാരണ കേന്ദ്രം സ്ഥിരീകരിച്ചത്.
ചലനത്തില്‍ 400 വര്‍ഷം പഴക്കമുള്ള ഒരു കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. 26ഓളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. ചലനത്തെത്തുടര്‍ന്ന് സുനാമിഭീഷണിയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.












Click it and Unblock the Notifications