കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യാക്കാരന് 13 മിനിട്ട് ധാരാളം

  • By Staff
Google Oneindia Malayalam News

ദില്ലി : കിടപ്പറയിലെ കാര്യങ്ങള്‍ എളുപ്പം തീര്‍ക്കുന്നതില്‍ ഇന്ത്യാക്കാരാണ് ഒന്നാം സ്ഥാനത്തെന്ന് സര്‍വെ റിപ്പോര്‍ട്ട്.

ബാഹ്യലീലയ്ക്കും ലൈംഗിക ബന്ധത്തിനും കൂടി ഇന്ത്യാക്കാരന്‍ ചെലവാക്കുന്ന ശരാശരി സമയം 13 മിനിട്ടാണ്. ഇക്കാര്യത്തിലെ ലോക ശരാശരി 18 മിനിട്ടാണ്.

ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം നൈജീരിയക്കാര്‍ക്കാണ്. ഒരു ലൈംഗിക ബന്ധപ്പെടലിന് അവര്‍ ചെലവിടുന്നത് ശരാശരി 24 മിനിട്ട്. അതുകൊണ്ടുതന്നെ സര്‍വെയില്‍ പങ്കെടുത്തവരില്‍ ഏറ്റവുമേറെ ലൈംഗിക സംതൃപ്തിയനുഭവിക്കുന്നതും നൈജീരിയക്കാരാണ്.

സര്‍വെയില്‍ പങ്കെടുത്ത നൈജീരിയക്കാരില്‍ 67 ശതമാനവും സെക്സില്‍ സംതൃപ്തിയനുഭവിക്കുന്നു.

ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ മൂന്നാം സ്ഥാനമാണുളളത്. 61 ശതമാനം ഇന്ത്യാക്കാരും സംതൃപ്തിയോടെ സെക്സ് ആസ്വദിക്കുന്നു.

ജപ്പാന്‍കാരുടെ കാര്യം പക്ഷേ കഷ്ടമാണ്. ആകെ 15 ശതമാനം പേരാണ് ജപ്പാനില്‍ സെക്സിന്റെ കാര്യത്തില്‍ തൃപ്തിയുളളത്.

ഡ്യൂറെക്സ് ഗ്ലോബല്‍ സെക്ഷ്വല്‍ സര്‍വെയിലാണ് വിവിധ രാജ്യങ്ങളിലെ ലൈംഗിക സത്യങ്ങള്‍ വെളിപ്പെട്ടത്. ലോകത്തെ 26 രാജ്യങ്ങളില്‍ നിന്നായി 26,000 പേര്‍ സര്‍വെയില്‍ പങ്കെടുത്തു.

സര്‍വെ വെളിപ്പെടുത്തുന്ന മറ്റു വിവരങ്ങള്‍ ഇങ്ങനെയാണ്. ഒരു വര്‍ഷം ഇന്ത്യാക്കാരന്‍ ശരാശരി 130 തവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നു. ഗ്രീക്കുകാരാണ് ഇക്കാര്യത്തില്‍ മുന്നില്‍.

അവര്‍ വര്‍ഷത്തില്‍ 164 തവണ ബന്ധപ്പെടുന്നുണ്ട്. തൊട്ടുപുറകില്‍ 145 തവണയുടെ കണക്കുമായി ബ്രസീലുകാരുണ്ട്. മൂന്നാം സ്ഥാനം പോളണ്ടുകാര്‍ക്കും റഷ്യാക്കാര്‍ക്കും. ഇവരുടെ ശരാശരി 143 ആണ്.

13 മിനിട്ടുകൊണ്ട് ഇന്ത്യാക്കാരന്‍ കര്‍മ്മം അവസാനിപ്പിക്കുന്നത് തന്നെ അത്ഭുതപ്പെടുത്തുന്നില്ലെന്ന് പ്രശസ്ത ലൈംഗിക ശാസ്ത്രജ്ഞനായ പ്രകാശ് കോത്താരി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ പുരുഷന്മാര്‍ ഭാര്യമാരെ ഉറക്കഗുളികകളായാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു.

നമ്മുടെ ആണുങ്ങള്‍ ലൈംഗികകാര്യങ്ങളില്‍ സ്വയം സമര്‍പ്പിതരല്ല. എങ്ങനെയും കാര്യം കഴിഞ്ഞ് കിടന്നുറങ്ങണമെന്നേ അവര്‍ക്കുളളൂ. ബാഹ്യ.ലീലകള്‍ക്കൊന്നും സമയം കളയാന്‍ പലര്‍ക്കും താല്‍പര്യമേയില്ല. പ്രകാശ് കോത്താരി നിരീക്ഷിക്കുന്നു.

ഇന്ത്യയിലെ പുരുഷന്മാര്‍ അനുഭവിക്കുന്ന പോരായ്മ, ഉദ്ധാരണശേഷിക്കുറവല്ല മറിച്ച് ശീഘ്രസ്ഖലനമാണെന്നും ഡോ കോത്താരി വെളിപ്പെടുത്തുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X