അമ്പതാം വാര്‍ഷികാഘോഷം: പ്രതിപക്ഷം സഹകരിയ്ക്കും
തിരുവനന്തപുരം: നിയസഭയുടെ അമ്പതാം വാര്‍ഷികാഘോഷച്ചടങ്ങുകളുമായി സഹകരിയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചു.
സ്പീക്കര്‍ കെ. രാധാകൃഷ്ണനുമായി നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം അറിയിച്ചത്.
ഇഎംഎസ് മന്ത്രിസഭയുടെ വാര്‍ഷികാഘോഷങ്ങളില്‍ പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിട്ടുണ്ട്.
പ്രതിപക്ഷ ഉപനേതാവ് ജി. കാര്‍ത്തികേയന്‍, ഗണേഷ് കുമാര്‍ എംഎല്‍എ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരും സ്പീക്കറുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു.












Click it and Unblock the Notifications