രജിസ്ട്രേഷന്‍ വകുപ്പ് 1383 കോടി ലാഭമുണ്ടാക്കി: ശര്‍മ
തിരുവനന്തപുരം: സംസ്ഥാന രജിസ്ട്രേഷന്‍ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1383 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന് മന്ത്രി എസ്. ശര്‍മ അറിയിച്ചു.
1319 കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷം 1800 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിട്ടിരിയ്ക്കുന്നത്- മന്ത്രി പറഞ്ഞു.
ക്രയവിക്രയ സമയത്ത് തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണമെന്ന വ്യവസ്ഥ നിര്‍ബന്ധമാക്കും. ഇതു സംബന്ധിച്ച വിജ്ഞാപനം മെയ് മാസത്തോടെ പുറത്തിറക്കും. ഭൂമി വില്‍പ്പനയിലെ ബിനാമി ഇടപാടുകള്‍ തടയാനുള്ള നിയമഭേദഗതിയും മെയ് മാസത്തോടെ നടപ്പാക്കും.
ആഗസ്റ് മാസത്തോടെ എല്ലാ ജില്ലകളിലും ഭൂമിയുടെ ന്യായവില നിര്‍ണ്ണയിക്കും. ഭൂമി കൈമാറ്റ സമയത്ത് ഫോട്ടോയും വിരലടയാളവും ആധാരത്തില്‍ പതിയ്ക്കണമെന്ന വ്യവസ്ഥ മെയ് ആറുമുതല്‍ പ്രാബല്യത്തില്‍ വരും- മന്ത്രി അറിയിച്ചു.












Click it and Unblock the Notifications