വിഷു കൈനീട്ടത്തില്‍ വിദേശ നാണയം: അന്വേഷണം തുടങ്ങി
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തില്‍ തന്ത്രി കണ്ഠരര് രാജീവര് ഭക്തര്‍ക്ക് കൈനീട്ടം നല്‍കിയതില്‍ വിദേശനാണയങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി.
ഞായറാഴ്ച പുലര്‍ച്ചെ ശബരിമല ക്ഷേത്രത്തില്‍ നടതുറന്നപ്പോള്‍ വിഷുക്കണിദര്‍ശനത്തിനൊപ്പമാണ് തന്ത്രിയും മേല്‍ശാന്തിമാരും ഭക്തര്‍ക്ക് കൈനീട്ടം നല്‍കിയത്.
ഇതില്‍ തന്ത്രി രാജീവര് നല്‍കിയത് അധികവും ശ്രീലങ്കയിലെ നാണയങ്ങളും ചില ഗള്‍ഫ് രാജ്യങ്ങളിലെ നാണയങ്ങളുമായിരുന്നു. ശ്രീലങ്കന്‍ നാണയങ്ങളില്‍ അധികവും അഞ്ച് രൂപയുടേതായിരുന്നു.
ശബരിമലയില്‍വിദേശനാണയങ്ങള്‍ കൈനീട്ടമായി നില്‍കുന്ന പതിവില്ല. കൈനീട്ടമായി ലഭിയ്ക്കുന്ന വസ്തുക്കള്‍ ഭക്തര്‍ സൂക്ഷിയ്ക്കുകയാണ് പതിവെന്നും ഇതു വിനിമയം ചെയ്യുമെന്ന കണ്ടെത്തല്‍ ശരിയല്ലെന്നുമാണ് തന്ത്രി പറയുന്നത്. തങ്ങളുടെ കൈവശമുള്ള പണത്തില്‍ നിന്നുമാണ് തന്ത്രിയും മേല്‍ശാന്തിമാരും ഭക്തര്‍ക്ക് കൈനീട്ടം നല്‍കുക.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ വിദേശ നാണയ വിനിമയ നിയമത്തിന്റെയും ഇന്ത്യന്‍ കോയിനേജ് നിയമത്തിന്റെയും ലംഘനം ഇക്കാര്യത്തില്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ ദേവസ്വം കമ്മിഷണര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നുമാണ് വിവരം.












Click it and Unblock the Notifications