സ്റേഷനിലെ സ്ഫോടനം: ഡിഐജി അന്വേഷണം തുടങ്ങി
കോഴിക്കോട്: പേരാമ്പ്ര പൊലീസ് സ്റേഷനിലുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് കണ്ണൂര്‍ റേഞ്ച് ഡിഐജി എസ്. ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണമാരംഭിച്ചു.
സ്റേഷനില്‍ മുമ്പേ സൂക്ഷിച്ച സ്ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്ന് ഡിഐജി അറിയിച്ചു. സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നാണ് ഡിഐജി അന്വേഷിയ്ക്കുന്നത്.
തിരുവനന്തപുരത്തുനിന്നും ഫോറന്‍സിക് ഡയറക്ടര്‍ ജയിംസ് ഫിലിപ്പോസ്, കണ്ണൂരില്‍ നിന്നും അസിസ്റന്റ്െ ഡയറക്ടര്‍ അജിത് കുമാര്‍ എന്നിവരും സംഭവസ്ഥലത്തു പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. ഇവിടെ നിന്നും ശേഖരിച്ച തെളിവുകള്‍ തിങ്കളാഴ്ച പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. ഇത് പരിശോധനകള്‍ക്കായി ലാബിലേയ്ക്ക് അയിച്ചിരിക്കുകയാണ്.
സ്ഫോടനത്തെക്കുറിച്ച് അന്വേഷിയ്ക്കുന്ന ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്പി എന്‍.പി വിജയന്‍ തിങ്കളാഴ്ചയും പേരാമ്പ്ര സിഐ ഓഫീസില്‍ ക്യാംപ് ചെയ്ത് അന്വേഷണം നടത്തിയിട്ടുണ്ട്. ഇതുവരെ പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളെക്കുറിച്ചുള്ള രേഖകള്‍ പൊലീസ് സ്റേഷനില്‍ ഇല്ല എന്നതില്‍ ദുരൂഹതയുള്ളതായി സംശയമുയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications