ഇന്ത്യന്‍ സഞ്ചാരികള്‍ക്കുള്ള വിസാ നടപടികള്‍ ജപ്പാന്‍ ലഘൂകരിയ്ക്കും
ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പരധാരണയനുസരിച്ചാണ് ഇന്ത്യാ-ജപ്പാന്‍ വിനോദ സഞ്ചാര വര്‍ഷത്തിന്റെ ഭാഗമായി വിസാ നടപടികള്‍ ലഘൂകരിയ്ക്കാന്‍ ജപ്പാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഏപ്രില്‍ 18ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇരുരാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ രംഗങ്ങളില്‍ യോജിച്ചുപ്രവര്‍ത്തിയ്ക്കുകയെന്ന ലക്ഷ്യംവെച്ചാണ് ഇരു സര്‍ക്കാറുകളും വിനോദ സഞ്ചാര വര്‍ഷം പോലുള്ള പരിപാടികള്‍ നടത്താന്‍ ധാരണയുണ്ടാക്കിയത്.
2006ഡിസംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നടത്തിയ ജപ്പാന്‍ സന്ദര്‍ശനത്തിനിടെയാണ് വിനോദ സഞ്ചാര വര്‍ഷം സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. സെപ്തംബറില്‍ ജപ്പാനില്‍ നടക്കുന്ന ലോക വിനോദ സഞ്ചാര മേളയില്‍ ഇന്ത്യ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications