കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെര്‍ജിനിയ ടെക് സര്‍വ്വകലാശാലയില്‍ വെടിവെയ്പ്: 33 മരണം

  • By Staff
Google Oneindia Malayalam News

അക്രമിയെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിവായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് മോര്‍വയെയും വധിച്ചിട്ടുണ്ട്. ക്യാംപസില്‍ രണ്ടിടത്തായി രണ്ടുമണിക്കൂര്‍ ഇടവിട്ടാണ് വെടിവെയ്പുണ്ടായത്. മോര്‍വ തന്നെയാണ് രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍.

വെടിവെയ്പില്‍ ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശി പ്രൊഫസര്‍ ലോക്നാഥന്‍(51)ആണ് കൊല്ലപ്പെട്ടത്. സര്‍വ്വകലാശാലയില്‍ സിവില്‍ ആന്റ് എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയറിംഗ് പ്രൊഫസറായിരുന്നു ലോക്നാഥന്‍. കഴിഞ്ഞ 15വര്‍ഷമായി ഇദ്ദേഹം കുടുംബസമേതം ക്യാംപസിലാണ് താമസിയ്ക്കുന്നത്.

വാഷിംങ്ടണില്‍ നിന്ന് 390 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഈ സര്‍വ്വകലാശാലയില്‍ 26000 കുട്ടികള്‍ പഠിയ്ക്കുന്നുണ്ട്. ഇവരില്‍ അഞ്ഞൂറോളം പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്.

ക്യാംപസിലെ നോറിസ് ഹാളിനടുത്താണ് കൂടുതല്‍ ആളുകളും വെടിയേറ്റുവീണത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാമത്തെ തവണയാണ് വെര്‍ജീനിയ ടെകില്‍ വെടിവെയ്പുണ്ടാകുന്നത്. 2006ല്‍ ഓഗസ്റില്‍ ക്ലാസ് തുടങ്ങിയ ദിവസം ജയില്‍ ചാടിയ ഒരു പ്രതി ക്യാംപസിനടുത്ത് ഒരാളെ വെടിവെച്ചുകൊന്നിരുന്നു. ക്യാംപസിലേയ്ക്ക് ഓടിക്കയറിയ ഇയാളെ പിന്തുടര്‍ന്നെത്തിയ പൊലീസുകാരനും വെടിയേറ്റു മരിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X