Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈക്രോസോഫ്റ്റ് - ഗൂഗിള്‍ യുദ്ധം വീണ്ടും

സാന്‍ഫ്രാന്‍സിസ്കോ : മൈക്രോസോഫ്റ്റിന്റെ ജനപ്രിയ സോഫ്റ്റ്വെയറായ പവര്‍ പോയിന്റിന് ഗൂഗിളിന്റെ വക എതിരാളി വരുന്നു.

ഗൂഗിള്‍ ചെയര്‍മാനും ചീഫ് എക്സിക്യൂട്ടീവുമായ എറിക് ഷ്മിഡ ഇന്റര്‍നെറ്റ് സംരംഭകരുടെ യോഗത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

വേഡ് പ്രോസസിംഗ്, സ്പ്രെഡ് ഷീറ്റ് എന്നീ മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയറുകള്‍ക്ക് ഗൂഗിള്‍ വക ബദലുകള്‍ ഇപ്പോള്‍ത്തന്നെ വിപണിയിലുണ്ട്.

മൈക്രോസോഫ്റ്റ് ഉല്‍പന്നങ്ങള്‍ വ്യക്തിഗത പേഴ്സണല്‍ കമ്പ്യൂട്ടറുകളെ ലക്ഷ്യം വയ്ക്കുമ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന മുഴുവന്‍ പേരെയുമാണ് ഗൂഗിള്‍ ലക്ഷ്യമിടുന്നത്. എവിടെ നിന്ന് ലോഗിന്‍ ചെയ്യുന്നവര്‍ക്ക് ഉപയോഗിക്കാവുന്ന തരത്തിലാണ് ഗൂഗിളിന്റെ സോഫ്റ്റ്വെയറുകള്‍ രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്.

വിപണി വലുതാക്കാനുളള ഗൂഗിളിന്റെ തീരുമാനം ഇതിനകം മൈക്രോസോഫ്റ്റിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ഗൂഗിളിന്റെ നീക്കങ്ങള്‍ വിശ്വാസ ലംഘനം സംബന്ധിച്ച നിയമനിര്‍മ്മാണത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്.

ഇന്റര്‍നെറ്റ് ഉപയോഗിക്കുസ്റവരുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കുന്ന ഗൂഗിളിന്റെ സമീപനം അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്നും മൈക്രോസോഫ്റ്റ് ആരോപിക്കുന്നു.

പ്രമുഖ ഓണ്‍ലൈന്‍ പരസ്യക്കമ്പനിയായ ഡബിള്‍ക്ലിക് മൈക്രോസോഫ്റ്റിനെ മറികടന്ന് ഗൂഗിള്‍ സ്വന്തമാക്കിയതും ഇരുവരും തമ്മിലുളള ബന്ധം കൂടുതല്‍ വഷളാക്കി.

എന്നാല്‍ മൈക്രോസോഫ്റ്റിന്റെ ആരോപണങ്ങളെ അസംബന്ധം എന്നാണ് ഗൂഗിള്‍ ചെയര്‍മാന്‍ വിശേഷിപ്പിക്കുന്നത്.

ഇരുഭീമന്‍മാരും തമ്മിലുളള വാക്പയറ്റ് മുറുമ്പോഴും ഗൂഗിള്‍ തങ്ങളുടെ സംരംഭങ്ങളുമായി മുന്നോട്ടു പോവുകയാണ്. ഈ വര്‍ഷം തന്നെ ഗൂഗിളിന്റെ പ്രസന്റേഷന്‍ സോഫ്റ്റ്വെയര്‍ വിപണിയിലെത്തും. അമ്പതു ഡോളര്‍ ഈടാക്കി കൂടുതല്‍ സംഭരണ ശേഷി നല്‍കുന്ന പ്രിമിയര്‍ വിഭാഗവും വിപണിയിലെത്തിക്കാനും ഗൂഗിള്‍ ഉദ്ദേശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+