ഹനുമാന്‍ വിയര്‍ത്തു കുളിച്ചു !
കാന്‍പൂര്‍: കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിനം ഗണപതി വിഗ്രഹം പാല്‍ കുടിച്ചതായിരുന്നു മാധ്യമങ്ങളിലെ പ്രധാന വാര്‍ത്ത. അടുത്തയിടെ നദീജലം മധുരിച്ചതും കറുത്ത പ്രതിമ കണ്ണീരൊഴുക്കിയതും മാധ്യമശ്രദ്ധ പിടിച്ചുപറ്റി.
എന്നാല്‍ ഈ കൂട്ടത്തില്‍ ഏറ്റവും പുതിയ വാര്‍ത്ത ഹനുമാന്‍ വിയര്‍ത്തൊലിച്ചതാണ്. കാന്‍പൂരിലെ കുലി ബസാറിലുളള ഹനുമാന്‍ ക്ഷേത്രത്തിലെ പുരോഹിതനായ വികാസ് അവസ്തിയാണ് ഹനുമാന്‍ വിയര്‍ത്തതു കണ്ടതായി പ്രസ്താവിച്ചത്.
ചൊവ്വാഴ്ച രാവിലെ പ്രതിമയുടെ ദേഹത്തു നിന്നു വെളളം ഇറ്റു വീഴുന്നത് കണ്ടുവെന്നാണ് വികാസിന്റെ സാക്ഷ്യം. തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ കണ്ട് ഹനുമാന്‍ വിയര്‍ത്തില്ലെങ്കിലല്ലേ അത്ഭുതമുളളു. വാര്‍ത്ത കാട്ടുതീ പോലെ പടരാനും ക്ഷേത്രത്തതിലെക്ക് ഭക്തജനങ്ങള്‍ പ്രവഹിക്കാനും പിന്നീട് അധിക നേരം വേണ്ടി വന്നില്ല. വൈകാതെ ഭജനകളും പൂജകളും കൊണ്ട് അമ്പലം ശബ്ദമുഖരിതമായി.
ദൈവീക അത്ഭുതമായി ഭക്തരില്‍ പലരും അതിനെ കണ്ടപ്പോള്‍ ഏന്തോ ദുരന്തത്തിന്റെ സൂചനയായാണ് മറ്റു ചിലര്‍ അതിനെ കാണുന്നത്.












Click it and Unblock the Notifications