അഭയ കേസ്: റിപ്പോര്‍ട്ട് തിരുത്തിയെന്ന് കോടതി
തിരുവനന്തപുരം: സിസ്റര്‍ അഭയ വധക്കേസിലെ രാസപരിശോധനാ ഫലം രേഖപ്പെടുത്തിയ രജിസ്ററില്‍ തിരുത്തല്‍ ഉണ്ടെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി.
കോടതി ഉത്തരവിനെ തുടര്‍ന്ന് റിപ്പോര്‍ട്ടിന്റെ കോപ്പി ചീഫ് കെമിക്കല്‍ എക്സാമിനര്‍ ഓഫീസില്‍ നിന്നു പൊലീസ് ചൊവ്വാഴ്ച പിടിച്ചെടുത്തു ഹാജരാക്കിയിരുന്നു. ഈ രേഖ പരിശോധിച്ച ശേഷമാണ് പ്രഥമദൃഷ്ട്യാ ഇക്കാര്യം ബോധ്യമായതെന്ന് കോടതി അഭിപ്രായപ്പെട്ടു.
രാസപരിശോധനാ റിപ്പോര്‍ട്ട് ഫോറന്‍സിക് പരിശോധനയ്ക്കയക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ തിരിമറി നടത്തി ഉന്നതരെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി സാമൂഹിക പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരമാണ് കോടതി നടപടി സ്വീകരിച്ചത്.












Click it and Unblock the Notifications