പാത്രക്കടവ് പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കി
പാത്രക്കടവ് പദ്ധതിക്ക് മന്ത്രിസഭ അനുമതി നല്‍കി
ബുധന്‍, ഏപ്രില്‍ 18, 2007
തിരുവനന്തപുരം: പാത്രക്കടവ് ജലവൈദ്യുത പദ്ധതി നടപ്പാക്കാന്‍ കെഎസ്ഇബിക്ക് മന്ത്രിസഭ അനുമതി നല്‍കി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
247 കോടി രൂപയുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കാണ് യോഗം അനുമതി നല്‍കിയത്. സൈലന്റ് വാലി ദേശീയോദ്യാനത്തിന്റെ അതിര്‍ത്തിക്ക് പുറത്താവും പദ്ധതി നടപ്പാക്കുക.
ആദ്യഘട്ടത്തില്‍ 70 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യം. 2001ല്‍ 247 കോടി രൂപയാണ് പദ്ധതിച്ചെലവ് നിശ്ചയിച്ചിരുന്നതെങ്കിലും ഇപ്പോഴത് 400 കോടിയായി ഉയര്‍ത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.
കുറഞ്ഞത് 21.4 കോടി യൂണിറ്റ് വൈദ്യുതി ദിവസവും ഉത്പാദിപ്പിക്കാന്‍ ഈ പദ്ധതി വഴി കഴിയും. പദ്ധതിയില്‍ നിന്നുളള വൈദ്യുതിയ്ക്ക് തുടക്കത്തില്‍ യൂണിറ്റൊന്നിന് മൂന്നു രൂപ 11 പൈസയാണ് വില വരുക. 16 വര്‍ഷത്തിനു ശേഷം ഇത് രണ്ടു രൂപ 40 പൈസയായി കുറയുമെന്നാണ് കണക്ക്.
2006 ആകുമ്പോഴേയക്കും സംസ്ഥാനത്തിന് 1000 മെഗാവാട്ട് വൈദ്യുതി കൂടി അധികം വേണ്ടി വരുമെന്നതിനാല്‍ കൂടുതല്‍ ജലവൈദ്യുത പദ്ധതികള്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പാത്രക്കടവ് പദ്ധതി ഉടന്‍ നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തത്.












Click it and Unblock the Notifications