കണ്ണൂര്‍ വിമാനത്താവളത്തിനായി 2000 ഏക്കര്‍ ഭൂമി ഏറ്റെടുക്കും
തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവളത്തിനായി രണ്ടായിരം ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി കിന്‍ഫ്രയെ നോഡല്‍ ഏജന്‍സിയായി നിയമിക്കുമെന്ന് മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ അറിയിച്ചു.
സ്മാര്‍ട്ട് സിറ്റി സംബന്ധിച്ച ചര്‍ച്ച അന്തിമഘട്ടത്തിലാണെന്നും അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഏഴിമലയില്‍ നാവിക സേനക്ക് 10 ഏക്കര്‍ ഭൂമി പാട്ടത്തിന് നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.












Click it and Unblock the Notifications