പുഷ്പഗിരി: അപ്പീല്‍ നല്‍കുമെന്ന് മന്ത്രി ബേബി
തിരുവനന്തപുരം: പുഷ്പഗിരി മാനേജ്മെന്റിനു കീഴിലുള്ള അഞ്ച് സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കിയ ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി പറഞ്ഞു.
ന്യൂനപക്ഷ പദവി സംബന്ധിച്ച വിധിയുടെ പൂര്‍ണ്ണ വിവരം ലഭിച്ചിട്ടില്ല. അത് ലഭിച്ചാലുടന്‍ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ സമഗ്രമായി പ്രതികരിക്കുമെന്നും സ്വീകരിക്കേണ്ട നടപടികള്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്റെ മുമ്പാകെ ഇത്തരത്തിലുള്ള നിരവധി അപേക്ഷകള്‍ പരിഗണിക്കാനുണ്ട്. പുഷ്പഗിരി മാനേജ്മെന്റിന് അനുകൂലമായ വിധി ഈ അപേക്ഷകളെ സ്വാധീനിക്കുമെന്നും ബേബി പറഞ്ഞു.
ന്യൂനപക്ഷ കമ്മീഷന്റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെയോ ആവശ്യമെങ്കില്‍ സുപ്രീം കോടതിയെയോ സമീപിക്കുമെന്നും ബേബി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications