പുഷ്പഗിരിക്ക് ന്യൂനപക്ഷ പദവി
തിരുവനന്തപുരം: പുഷ്പഗിരി മാനേജ്മെന്റിന് കീഴിലുളള അഞ്ചു സ്ഥാപനങ്ങള്‍ക്ക് ന്യൂനപക്ഷ പദവി ലഭിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് തളളിക്കൊണ്ടാണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ അന്തിമ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
കേരള സര്‍ക്കാരിന്റെ തടസ്സ വാദങ്ങളെ മറികടന്നാണ് കമ്മീഷന്‍ പുഷ്പഗിരിക്ക് ന്യൂനപക്ഷ പദവി നല്‍കിയിരിക്കുന്നത്. പുഷ്പഗിരി മാനേജ് മെന്റ് ലാഭം മാത്രം നോക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണെന്ന സര്‍ക്കാരിന്റെ വാദം കമ്മീഷന്‍ അവഗണിക്കുകയാണുണ്ടായത്.
സ്വാശ്രയ നിയമ അന്തിമ വിധിക്കായി കാത്തിരിക്കുന്ന വേളയില്‍ പുഷ്പഗിരി മാനേജ്മെന്റിന്റെ വിധി പറയുന്നത് മാറ്റി വയ്ക്കണമെന്നും കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, കേരള സര്‍ക്കാര്‍ പ്രശ്നം കഴിഞ്ഞ രണ്ട് വര്‍ഷമായി അവഗണിക്കുകയാണെന്നും മാനേജ് മെന്റിനോട് പ്രതികാര മനോഭാവമാണ് പുലര്‍ത്തുന്നതെന്നും പുഷ്പഗിരി മാനേജ് മെന്റ് കമ്മീഷനെ ധരിപ്പിച്ചിരുന്നു.












Click it and Unblock the Notifications