Get Updates
Get notified of breaking news, exclusive insights, and must-see stories!

92ലും മുത്തശ്ശി ആകാശത്തു പറന്ന് പറന്ന്...

92ലും മുത്തശ്ശി ആകാശത്തു പറന്ന് പറന്ന്...
ബുധന്‍, ഏപ്രില്‍ 18, 2007

ജൊഹാന്‍സ്ബര്‍ഗ് (സൗത്ത് ആഫ്രിക്ക): 92-ാം വയസ്സില്‍ മിക്കവരും വടിയും കുത്തിപിടിച്ചു നടക്കാന്‍ തന്നെ പാടുപെടുമ്പോള്‍ ജോര്‍ജീനാ ഹാര്‍വുഡ് ആകാശത്തൊരു കറക്കം കറങ്ങി. അതും 9,000 അടി ഉയരെ.

ചെറുമക്കള്‍ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റാനാണ് സ്കൈ ഡൈവിങ് നടത്താന്‍ രണ്ടും കല്‍പ്പിച്ച് കൊണ്ട് അമ്മൂമ്മ ഒരുങ്ങിയിറങ്ങിയത്. അങ്ങനെ കൊച്ചുമക്കളായ ജോഹനും (24) ലിന്റി(28)ക്കുമൊപ്പം ജോര്‍ജീനയും ഞായറാഴ്ച കേപ് ടൗണ്‍നില്‍ ആകാശത്തൂടെ പറന്നുകളിച്ചു.

ദക്ഷിണ ആഫ്രിക്കയില്‍ സ്കൈ ഡെവിങ് നടത്തിയ ഏറ്റവും പ്രായമേറിയ ആളാവും ജോര്‍ജീനയെന്നാണ് പത്രറിപ്പോര്‍ട്ട്. 60-70 വയസ് പ്രായമുളള സ്കൈ ഡൈവ്ഴസ് സാധാരണ കാഴ്ചയാണ്. 80 വയസ്സിനു ശേഷമുളളവര്‍ വളരെ അപൂര്‍വ്വമാണ്.

2004ല്‍ ആകാശത്ത് കറങ്ങാന്‍ തയ്യാറായ 101 വയസ്സു പ്രായമുളള ഒരു ആസ്ട്രേലിയക്കാരനാണ് പ്രായമേറിയ സ്കൈ ഡൈവര്‍ എന്ന റിക്കാര്‍ഡിനുടമ.

ജോര്‍ജീനയുടെ ഏറെക്കാലത്തെ ലക്ഷ്യമായിരുന്നു സ്കൈഡൈവിംഗെന്ന് അവരെ ഉദ്ധരിച്ചുകൊണ്ട് പത്രം അറിയിച്ചു. നീന്തല്‍, ടെന്നിസ് എന്നിവയുമായി അമ്മൂമ്മ എപ്പോഴും തിരക്കിലാണ്. നാല് മക്കളുടെ അമ്മയായ ജോര്‍ജീയയ്ക്കു 14 കൊച്ചുമക്കളുമുണ്ട്.

അത്താഴത്തിന് കുടുംബാഗങ്ങള്‍ ഒരുമിച്ചു കൂടിയപ്പോഴാണ് സ്കൈഡൈവിങ് സംഭാഷണവിഷയമായത്. 40 വര്‍ഷമായി സ്കൈ ഡൈവിങ് നടത്തുന്ന അച്ഛന്‍ തന്നെയും കൂടെകൂട്ടാമെന്ന നല്‍കിയ വാഗ്ദാനം പാലിക്കാത്തതിനെ കുറിച്ച് ലിന്‍ഡയാണ് പരാതിപ്പെട്ടത്.

ഇതു കേട്ട പിതാവ്, അതിനു മുത്തശ്ശി മതിയെന്ന പറഞ്ഞു. പിന്നീട് വൈകിയില്ല, മുത്തശ്ശി കൊണ്ടുപോവുക മാത്രമല്ല ഒപ്പം കറങ്ങുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+