Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിഷേക്-ഐശ്വര്യ വിവാഹം ഏപ്രില്‍ 20ന്

മമുംബൈ: അഭിഷേക്-ഐശ്വര്യ വിവാഹത്തിനു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ക്ഷണിക്കപ്പെട്ടവരുടെ പട്ടികയില്‍ സിനിമാ രംഗത്തെ പ്രമുഖരായ ഖാന്‍മാരുടെയൊന്നും പേരുകളില്ല.

ബോളിവുഡ് താരങ്ങളായ അജയ് ദേവ്ഗണ്‍, കാജോള്‍, സുനില്‍ ഷെട്ടി, ഭാര്യ മനാ, സഞ്ജയ് ദത്ത് എന്നിവരാണ് അഭിഷേക് ക്ഷണിച്ച പ്രമുഖര്‍. സംവിധായകന്‍ സഞ്ജയ്ലീല ബന്‍സാലി, ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കാണ് ഐശ്വര്യയുടെ ക്ഷണം ലഭിച്ചിരിക്കുന്നത്.

ബച്ചന്‍ കുടുംബത്തിന്റെ ക്ഷണവും സച്ചിനുണ്ട്. ബോളിവുഡിലെ ഏറ്റവും വലിയ താരകുടുംബമെന്ന ഖ്യാതി നേടിയ കപൂര്‍ കുടുംബത്തിലെ മിക്ക അംഗങ്ങള്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും കരിഷ്മ, സഹോദരി കരീന, അമ്മ ബബിത എന്നിവര്‍ ഒഴിവാക്കപ്പെട്ടു. കരിഷ്മയുമായി മുമ്പ് അഭിഷേകിന്റെ വിവാഹം ഉറപ്പിച്ചിരുന്നുവെങ്കിലും പിന്നീട് മുടങ്ങിപ്പോയിരുന്നു.

രാഷ്ട്രീയരംഗത്തു നിന്ന് ജയാ ബച്ചന്റെ പാര്‍ട്ടി നേതാവായ മുലായം സിംഗ് യാദവിനും ബാല്‍താക്കറെയ്ക്കുമാണ് ബച്ചന്‍ കുടുംബത്തിന്റെ ക്ഷണമുളളത്. ജയാ ബച്ചന്‍ പ്രത്യേക താല്‍പര്യമെടുത്ത് ഡിംബിള്‍ കപാഡിയയെയും ഇളയ മകള്‍ റിങ്കി ഖന്നയെയും ജയപ്രദയെയും ക്ഷണിച്ചിട്ടുണ്ട്.

ബച്ചന്റെ മൂത്ത മകള്‍ ശ്വേത നന്ദയുടെ അടുത്ത സുഹൃത്ത് കൂടിയാണ് റിങ്കി. റിങ്കിയുടെ ചേച്ചി ട്വിങ്കിളിനും ഭര്‍ത്താവ് അക്ഷയ് കുമാറും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിയില്ല.

നടന്‍ ഡാനി, ഭാര്യ ഗാബ, അനുപം ഖേര്‍, ഭാര്യ കിരണ്‍, സംവിധായകന്‍ കരണ്‍ ജോഹര്‍, സംവിധായകന്‍ യാഷ് ചോപ്ര, മക്കളായ ഉദയ്, ആദിത്യ, സംവിധായകന്‍ രാംഗോപാല്‍ വര്‍മ എന്നിവരും ക്ഷണിക്കപ്പെട്ടവരില്‍ പെടുന്നു.

വ്യവസായ രംഗത്ത് നിന്നു അനില്‍ അംബാനി, ഭാര്യ ടീന, അമ്മ കോകില ബെന്‍ എന്നിവര്‍ക്കാണ് ക്ഷണമുളളത്. മുകേഷ് അംബാനിയെ ക്ഷണിച്ചിട്ടില്ല.

സഹാറാ ഗ്രൂപ്പിലെസുബ്രതോ റോയിക്കും കുടുംബത്തിനും ക്ഷണമുണ്ട്. ഇതിനു പുറമേ, വര്‍ഷങ്ങളായി ബച്ചന്‍ കുടുംബത്തിനൊപ്പമുളള വീട്ടുജോലിക്കാര്‍ക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. വെളളിയാഴ്ച വൈകീട്ട് 5.30നാണ് വിവാഹ മുഹൂര്‍ത്തം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+