Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരാധന മൂത്തു, ആഷ്-അഭി പാവകള്‍ക്ക് താലികെട്ട്

അലഹാബാദ്: ഐശ്വര്യ-അഭിഷേക് വിവാഹത്തിന് ആരാധകര്‍ക്ക് ക്ഷണമില്ലെന്നതു വാസ്തവമാണ്. എന്നാല്‍ ഇരുവരുടെയും വിവാഹം തങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ നടത്താന്‍ അലഹാബാദിലെ ആരാധകര്‍ തീരുമാനിക്കുക മാത്രമല്ല നടത്തുകയും ചെയ്തു.

വിവാഹത്തില്‍ പങ്കുകൊളളാന്‍ ക്ഷണമില്ലെങ്കിലും തങ്ങളുടെ പ്രിയതാരങ്ങളുടെ വിവാഹം ആഘോഷിക്കാന്‍ തന്നെയാണ് ഹൈദരാബാദിലെ ആരാധകര്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഇവരുടെ വിവാഹവും ആരാധകവൃന്ദം കെങ്കേമമായി നടത്തി.

ഇവരെ കിട്ടാത്തതിനാല്‍ ഇവരുടെ പാവകളായിരുന്നു വധൂവരന്മാരെന്നു മാത്രം. ഇതിനായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങള്‍ ബുധനാഴ്ച തന്നെ ആരംഭിച്ചു. മുംബൈയില്‍ വച്ച് വെളളിയാഴ്ച ഇവര്‍ വിവാഹിതരാക്കുന്നതു വരെ ആഘോഷങ്ങള്‍ പൊടിപൊടിക്കാനാണ് ആരാധകരുടെ പദ്ധതി.

പാവ വരനെയും വധുവിനെയും പൊക്കിയെടുത്തു കൊണ്ട് അലഹബാദില്‍ ഉടനീളം വന്‍ ജാഥ തന്നെയാണ് നടന്നത്. പരിപാടിയ്ക്ക് കൊഴുപ്പ് കൂട്ടാന്‍ ഗായകരും ബാന്‍ഡുമേളവും പുറകേയുണ്ടായിരുന്നു.

ആരാധകരുടെ സന്തോഷം പ്രകടിപ്പിക്കാനാണ് ഇതെല്ലാം നടത്തിയതെന്നാണ് ചടങ്ങ് സംഘടിപ്പിച്ച അരുണ്‍ ഗുപ്ത പറയുന്നത്. അലഹബാദിലെ ജനങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങളുടെ ആശംസകള്‍ അറിയിക്കാനാണ് ഈ പാവ വിവാഹം നടത്തിയത്-അരുണ്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+