വെളിച്ചെണ്ണ കയറ്റുമതി പ്രോല്‍സാഹിപ്പിക്കും
ദില്ലി: വാണിജ്യ മന്ത്രി കമല്‍നാഥ് ഇന്ത്യയുടെ വിദേശവ്യാപാര നയം പ്രഖ്യാപിച്ചു. വെളിച്ചെണ്ണയുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ വിശേഷ കൃഷി യോജന പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കേരളത്തിലെ നാളികേര കര്‍ഷകരെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ പ്രഖ്യാപനമാണിത്.
ഈ സാമ്പത്തിക വര്‍ഷം 16,000 കോടി ഡോളറിന്റെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നതെന്ന് നയത്തില്‍ പറയുന്നു. കൊപ്ര വിപണനം പ്രോല്‍സാഹിപ്പിക്കും.
കയറുല്‍പാദന മേഖലയുടെ ക്ഷേമത്തിനായും ഇളവുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സേവന മേഖലയില്‍ കയറ്റുമതിക്ക് സേവന നികുതി ഒഴിവാക്കിയിട്ടുണ്ട്. വിദേശ ഇടപാടുകള്‍ക്ക് സേവന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാനാണ് തീരുമാനം.












Click it and Unblock the Notifications