അഭയ കേസ്: റിപ്പോര്‍ട്ട് കൈമാറിയില്ല
തിരുവനന്തപുരം: സിസ്റര്‍ അഭയ കൊലപാതക കേസുമായി ബന്ധപ്പെട്ട രാസ പരിശോധനാ റിപ്പോര്‍ട്ട് സിബിഐയ്ക്ക് കൈമാറാന്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ കോടതി വിസമ്മതിച്ചു.
അഭയ കേസ് നടക്കുന്നത് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെയാണെന്നും അതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് എറണാകുളം കോടതിയെ സമീപിക്കാമെന്നും തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് എസ്.സോമന്‍ വ്യക്തമാക്കി.
അതിനിടെ തിരുവനന്തപുരം ചീഫ് കെമിക്കല്‍ എക്സാമിനേഷന്‍ ഓഫീസിലെത്തിയ സിബിഐ സംഘം ചീഫ് കെമിക്കല്‍ എക്സാമിനര്‍ ആര്‍.ഗീതയെ ചോദ്യം ചെയ്തു.












Click it and Unblock the Notifications