Malayalam News - Compensation for paddy farmers: Minister
ആലപ്പുഴ: നെല്ലുസംഭരണത്തിലെ അപാകതകളെ തുടര്‍ന്ന് കഷ്ടതയനുഭവിക്കുന്ന നെല്‍ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നത് സംബന്ധിച്ച അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും കൃഷിവകുപ്പ് മന്ത്രി മുല്ലക്കര രത്നാകരന്‍ അറിയിച്ചു.
നെല്ലുസംഭരണത്തിലുണ്ടായ കാലതാമസം മൂലം കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് 82 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ വിവരം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.
കുട്ടനാട്ടിലെ നെല്‍പാടങ്ങള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ കര്‍ഷകരെ അവഗണിക്കുകയാണെന്നും ഉമ്മന്‍ ചാണ്ടി ആരോപണമുന്നയിച്ചിരുന്നു.












Click it and Unblock the Notifications