പാലൊളി പങ്കെടുക്കുന്ന യോഗസ്ഥലത്ത് ആയുധശേഖരം
പത്തനംതിട്ട: പത്തനംതിട്ടയില്‍ തദ്ദേശ സ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പങ്കെടുക്കുന്ന യോഗ സ്ഥലത്തുനിന്ന് ആയുധ ശേഖരം കണ്ടെത്തി. ഇതെ തുടര്‍ന്ന് സ്ഥലത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
വ്യാഴാഴ്ച വൈകീട്ട് പാലൊളി ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പത്തനംതിട്ട ചെറുകോല്‍പ്പുഴ പഞ്ചാത്ത് ഓഫീസിന്റെ പുതിയ കെട്ടിടത്തിന് അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നാണ് വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരം കണ്ടെത്തിയത്. ബുധനാഴ്ച രാത്രി പൊലീസിനു ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പൊലീസ് ഇവിടെ തിരച്ചില്‍ നടത്തുകയായിരുന്നു.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിക്കാണ് ഉദ്ഘാടനം. ചടങ്ങ് മാറ്റിയിട്ടില്ല. ചടങ്ങില്‍ പങ്കെടുക്കുമെന്ന് മന്ത്രി പാലൊളി മുഹമ്മദ്കുട്ടി അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications