Get Updates
Get notified of breaking news, exclusive insights, and must-see stories!

വിതുര: പുനര്‍വിസ്താരം ഏപ്രില്‍ 25ന് തുടങ്ങും

കോട്ടയം: നടന്‍ ജഗതി ശ്രീകുമാര്‍ പ്രതിയായ വിതുര സ്ത്രീപീഡന കേസില്‍ ഏപ്രില്‍ 25 മുതല്‍ പ്രതികളെ വീണ്ടും വിസ്തരിക്കും.

രണ്ടുദിവസത്തിലേറെ പുനര്‍ വിസ്താരം നീണ്ടുനിന്നേക്കും. പീഡനത്തിനിരയായ യുവതിയെയും വീണ്ടും വിസ്തരിക്കും.

കേസ്സില്‍ മുഖ്യപ്രതിയായ ജഗതി സ്പെഷല്‍ കോടതി ജഡജി പി. കെ ബാബുരാജനു മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയില്‍ യുവതിയെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ കേസ് അന്വേഷിച്ച എല്ലാ ഉദ്യോഗസ്ഥരെയും വീണ്ടും വിസ്തരിക്കുമെന്നാണ് അറിവ്.

കേസ്സന്വേഷണം നടക്കുമ്പോള്‍ വിതുര പോലീസ് സ്റേഷനില്‍ ഉണ്ടായിരുന്ന രണ്ടു സബ് ഇന്‍സ്പെക്ടര്‍മാര്‍, പീഡനത്തിനിരയായ യുവതിയെ പരിശോധിച്ച രണ്ടു ഡോക്ടര്‍മാര്‍ എന്നിവരെയും വിസ്തരിക്കും.

മുമ്പത്തെ വിസ്താരണവേളയില്‍ 25 ദൃക്സാക്ഷികളെയാണ് പ്രോസിക്യൂക്ഷന്‍ കോടതിയില്‍ ഹാജരാക്കിയത്. ആദ്യം നല്‍കിയ മൊഴി പിന്നീട് മാറ്റി പറഞ്ഞതിനെ തുടര്‍ന്ന് ദൃക്സാക്ഷികളിലൊരാളായ സംവിധായകന്‍ റാഫിയെ കോടതി പിന്നീട് ഈ പട്ടികയില്‍ നിന്നു ഒഴിവാക്കിയിരുന്നു.

പീഡനം നടന്നുവെന്നു പറഞ്ഞ ദിവസം സംഭവ സമയത്ത് ജഗതി താന്‍ സംവിധാനം നിര്‍വഹിച്ച സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്തുണ്ടായിരുന്നുവെന്നാണ് റാഫി ആദ്യം നല്‍കിയ മൊഴി. യുവതിയുടെ മാതാപിതാക്കള്‍, ഒരു സിനിമാ നിര്‍മ്മാതാവ്, എറണാകുളത്ത് പീഡനം നടന്ന ഹോട്ടലിന്റെ ഉടമയും ജോലിക്കാരും തുടങ്ങിയവരെയെല്ലാം സ്പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാര്‍ ഹാജരാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+