Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഷ്-അഭി: ആത്മഹത്യയ്ക്ക് ശ്രമിച്ച നടി അറസ്റില്‍

മുംബൈ: അഭിഷേക് ബച്ചന്‍ വഞ്ചിച്ചുവെന്നാരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജാന്‍വി കപൂറിനെ പോലീസ് അറസ്റ് ചെയ്തു. ആത്മഹത്യശ്രമത്തിനാണ് അവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

ഐശ്വര്യ- അഭിഷേക് വിവാഹത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതിനിടെ അമിതാഭ് ബച്ചന്റെ വസതിയായ പ്രതീക്ഷയ്ക്ക് മുന്നിലാണ് ജാന്‍വി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇവരെ കപൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൈയില്‍ 10 തുന്നല്‍ വേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ട്.

മുംബൈയില്‍ നിന്നുളള മോഡലും നടിയുമായ ജാന്‍വി അഭിഷേകിന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ദസിലെ നൃത്ത രംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അഭിഷേക് തന്നെ വിവാഹം ചെയ്തിരുന്നുവെന്ന് ഈ വിവരം ഫിലിംഫെയര്‍ അവാര്‍ഡിനു ശേഷം പരസ്യമാക്കാമെന്നു വാക്കു നല്‍കി വഞ്ചിക്കുകയായിരുന്നുവെന്നുമാണ് ജാന്‍വിയുടെ ആരോപണം.

എന്നാല്‍ ഇതു സംബന്ധിച്ച തെളിവുകളൊന്നും തന്റെ കൈയിലില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇവ രേഖപ്പെടുത്തിയിരുന്ന ഡയറി നഷ്ടപ്പെട്ടുവെന്നും ജാനവി അറിയിച്ചു.

ദസ് എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും അടുത്തതെന്നും തങ്ങള്‍ തമ്മില്‍ ശാരീരിക ബന്ധമുണ്ടായിരുന്നു എന്നും ജാന്‍വി പറഞ്ഞു.

അന്ധേരിയിലെ ഇവരുടെ വസതിയില്‍ വച്ചാണ് പോലീസ് ജാന്‍വിയെ അറസ്റ് ചെയ്തത്. ഇവരെ അന്ധേരി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് കമ്മിഷണര്‍ വി.കെ ചൗബെ അറിയിച്ചു. ജാന്‍വി മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്നും സംഭവം നടക്കുമ്പോള്‍ അവര്‍ ചില മയക്കുഗുളികള്‍ കഴിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തന്റെ മകളെ അഭിഷേക് വഞ്ചിക്കുകയായിരുന്നുവെന്ന് ജാന്‍വിയുടെ അമ്മയും ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ജാന്‍വി നേരത്തെ വിവാഹിതയായിരുന്നു എന്നാണ് പിതാവിന്റെ സ്ഥിരീകരണം.

അതിനിടെ ജാന്‍വിയുടെ മകനെന്ന് ആരോപിക്കപ്പെടുന്ന കുട്ടി താന്‍ ജാന്‍വിയുടെ സഹോദരനാണെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. ജാന്‍വിയുടെ അമ്മയാണ് തന്റെയും അമ്മയെന്ന് കുട്ടി പറയുന്നു.

നൈന റിസ്വി എന്നാണ് ജാന്‍വി കപൂറിന്റെ യഥാര്‍ഥ പേര്. 2000ല്‍ വിവാഹമോചനം നേടിയ ഇവര്‍ക്ക് 10 വയസ്സുളള മകനുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇങ്ങനെയൊരു വിവാഹ ബന്ധത്തിന്റെ കാര്യവും പേരു മാറ്റിയ വിവരവും ജാന്‍വി നിഷേധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+