അഭി-ആഷ് വിവാഹത്തിന് സോണിയക്ക് ക്ഷണമില്ല
ദില്ലി: വെള്ളിയാഴ്ച വൈകീട്ട് നടക്കുന്ന അഭിഷേക് ബച്ചനും ഐശ്വര്യാറായിയും തമ്മിലുള്ള വിവാഹത്തിന് നെഹ്റു കുടുംബത്തിലെ ആര്‍ക്കും ക്ഷണമില്ല. ഒരു കാലത്ത് രാജീവ്ഗാന്ധിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന ബച്ചന്‍ കുടുംബം സോണിയാഗാന്ധിയെയോ മക്കളെയോ അഭിഷേക് ബച്ചന്റെ വിവാഹച്ചടങ്ങിന് ക്ഷണിച്ചിട്ടില്ല.
സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവിനെയും ശിവസേനാ നേതാവ് ബാല്‍ താക്കറെയെയും വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയെ ക്ഷണിതാക്കളുടെ പട്ടികയില്‍ നിന്ന് ബച്ചന്‍ കുടുംബം ഒഴിച്ചുനിര്‍ത്തി.
1984ല്‍ രാജീവ്ഗാന്ധിയുടെ ക്ഷണം സ്വീകരിച്ച് അലഹബാദ് ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ചു ജയിച്ച അമിതാഭ് ബച്ചന് രാഷ്ട്രീയരംഗത്തുണ്ടായിരുന്ന നാളുകളില്‍ നെഹ്റു കുടുംബവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. അമിതാഭും രാജീവ്ഗാന്ധിയും തമ്മിലുണ്ടായിരുന്ന ബന്ധം വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. പിന്നീട് രാഷ്ട്രീയവിവാദങ്ങളില്‍ കുടുങ്ങിയ ബച്ചന്‍ രാഷ്ട്രീയവും വ്യക്തിപരവുമായ കാരണങ്ങളാല്‍ നെഹ്റു കുടുംബവുമായി അകന്നു.
1991ല്‍ രാജീവ്ഗാന്ധിയുടെ ചിതാഭസ്മം ദില്ലിയില്‍ നിന്നും അലഹബാദിലേക്ക് കൊണ്ടുപോകുന്ന തീവണ്ടി യാത്രയിലാണ് അവസാനമായി ഇരുകുടുംബങ്ങളും സന്ധിച്ചത്. സോണിയയെയും മക്കളെയും യാത്രയില്‍ അനുഗമിച്ച അമിതാഭ് പിന്നീട് നെഹ്റു കുടുംബവുമായി ബന്ധം പുലര്‍ത്തിയിരുന്നില്ല.
പില്‍ക്കാലത്ത് സമാജ്വാദി പാര്‍ട്ടിയുമായി അടുത്ത ബച്ചന് സമാജ്വാദി നേതാവ് അമര്‍സിംഗുമായി ഉറ്റ സൗഹൃദമാണുള്ളത്. ബച്ചന്റെ ഭാര്യ ജയാ ബച്ചന്‍ ഇപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ രാജ്യസഭാ എംപിയാണ്.












Click it and Unblock the Notifications