കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ വെറുതേ വിടണമെന്ന് യേശുദാസ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : തന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദം അവസാനിപ്പിക്കണമെന്ന് കെ ജെ യേശുദാസ്.

എന്നെ വെറുതേ വിടുക. ഒരാള്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ ഞാന്‍ ഗുരുവായൂരില്‍ പ്രവേശിക്കുന്നില്ല. അനാവശ്യ വിവാദമാണിത് അദ്ദേഹം ഇന്ത്യാവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

യേശുദാസിന് ഗുരുവായൂര്‍ അമ്പല നടയില്‍ കച്ചേരി നടത്താന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി ജി സുധാകരന്‍, ഗുരുവായൂര്‍ ദേവസ്വത്തിന് കത്തയച്ചതോടെയാണ് വിവാദം ഉണ്ടായത്.

മുന്നോക്ക ഹൈന്ദവസംഘടനകളും സംഘപരിവാറും മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണോ വേണ്ടയോ എസ്റതല്ല കേരളത്തിലെ പ്രധാന വിഷയമെന്ന് യേശുദാസ് ചൂണ്ടിക്കാട്ടി. അടിയന്തര ശ്രദ്ധ പതിയേണ്ട ഏറെ വിഷയങ്ങള്‍ വേറെയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X