Get Updates
Get notified of breaking news, exclusive insights, and must-see stories!

ദൈവത്തെയോര്‍ത്ത് ആനകളെ പീഡിപ്പിക്കല്ലേ

ദൈവത്തെയോര്‍ത്ത് ആനകളെ പീഡിപ്പിക്കല്ലേ
വെള്ളി , ഏപ്രില്‍ 20, 2007

കൊച്ചി: ദൈവത്തെയോര്‍ത്ത് ആനകളെ പീഡിപ്പിക്കുന്നത് നിര്‍ത്തൂ.. ആനയുടെ വേഷമണിഞ്ഞ് ചങ്ങലകളാല്‍ ബന്ധിതയായി, വസ്ത്രത്തിലാകമാനം രക്തതുളളികള്‍ ഉതിര്‍ത്ത് നതാഷാ പോള്‍ മൗനമായി യാചിച്ചു.

ആനകളെ നിയന്ത്രിക്കാനായി പാപ്പാന്‍മാര്‍ കൊണ്ടുനടക്കുന്ന പാത്തിയും ശരീരത്തില്‍ വിലങ്ങനെ കിടപ്പുണ്ടായിരുന്നു. കൊച്ചി മറൈന്‍ ഡ്രൈവിലെ നടപാതയില്‍ ചുരുണ്ടു കൂടി ആനകള്‍ വിധേയമാക്കുന്ന വിവിധ പീഡനങ്ങള്‍ അഭിനയിച്ചു നതാഷ ഒരു മണിക്കൂറോളം അവിടെ കഴിഞ്ഞു.

ആനകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന പീഡനങ്ങളില്‍ മനം നൊന്താണ് നതാഷയെന്ന് മൃഗസ്നേഹിത പ്രചരണത്തിനൊരുങ്ങിയത്. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് എന്ന സംഘടനയുടെ കാംപെയ്ന്‍ കോ-ഓര്‍ഡിനേറ്ററാണ് നതാഷ.

സംസ്ഥാനത്തെ ആനകളുടെ ദയനീയാവസ്ഥയും അവ നേരിടുന്ന പീഡനവും ജനശ്രദ്ധയില്‍ കൊണ്ടു വരുന്നതിനായി കേരളത്തില്‍ ആദ്യമായാണ് ഇത്തമൊരു പ്രചരണ പരിപാടിയ്ക്ക് സംഘടന തയ്യാറായെതെന്ന് ക്യാംപയ്ന്‍ സംഘാടകരില്‍ ഒരാളായ എന്‍.ജി ജയസിംഹ പറഞ്ഞു.

കാഴ്ചക്കാരില്‍ പലരും മൗനമായി നതാഷയുടെ പ്രകടനം വീക്ഷിച്ചുവെങ്കിലും ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കോഴി, പശു എന്നിവയെ കൊല്ലുന്നതിനെതിരേ പ്രതിഷേധിക്കാതെ മൗനം പാലിക്കുന്നവര്‍ ആനയുടെ കാര്യത്തില്‍ മാത്രം താല്‍പര്യമെടുക്കുന്നത് എന്താണെന്നാണ് ചിലരുടെ ചോദ്യം. കേരള സംസ്കാരത്തിനെതിരായ കടന്നുകയറ്റമാണ് ഇത്തരം പ്രചരണപരിപാടികളെന്നും ഇവര്‍ ആരോപിക്കുന്നു.

പിടിയിലാക്കുന്ന ആനകള്‍ നേരിടേണ്ടി വരുന്ന ക്രൂരതകളെ കുറിച്ച മിക്ക് ജനങ്ങള്‍ക്കും അറിവില്ല. സര്‍ക്കസ്, പോളോ, ക്ഷേത്രങ്ങളിലെ എഴുന്നളളത്ത്, തടിപിടിക്കല്‍, തെരുവുകളില്‍ ഭിക്ഷ യാചിക്കല്‍ തുടങ്ങിയവയ്ക്കു വരെ ആനകള്‍ വിധേയരാക്കുന്നു.

ടാറിട്ട റോഡിലൂടെ നടക്കാന്‍ ഇവര്‍ നിര്‍ബന്ധിതരാക്കുന്നു. എന്നാല്‍ ഇവരുടെ പാദങ്ങള്‍ ഇത്തരം റോഡില്‍ സഞ്ചരിക്കാന്‍ അനുയോജ്യമല്ല. -ജയസിംഹ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+